മോഹന്‍ലാല്‍ ഒളിവിലെന്ന് വനംവകുപ്പ്

ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്തതിനെ പറ്റി വിശദീകരണമാവശ്യപ്പെട്ട് 2012 ഏപ്രില്‍ 4ന് വിവരാവകാശ നിയമപ്രകാരം ഒരാള്‍ സമര്‍പ്പിച്ച അപേക്ഷയ്ക്ക് മലയാറ്റൂര്‍ ഡിഎഫ്ഒ നല്‍കിയ മറുപടിയില്‍ ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് ആനക്കൊമ്പ് തന്നെയാണെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് പറയുന്നു.
2011 ഡിസംബര്‍ 11ന് തന്നെ ലാലിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ആനക്കൊമ്പാണെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. അതിലേറെ കൗതുകകരമായ കാര്യം മോഹന്‍ലാല്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ നേരില്‍ കണ്ട് മൊഴിയെടുക്കാനോ രേഖകള്‍ പരിശോധിക്കാനോ കഴിഞ്ഞിട്ടില്ലെന്ന വെളിപ്പെടുത്തലാണ്. ഡിഎഫ്ഒയുടെ കത്ത് പറയുന്നത് പ്രകാരം ലാല്‍ ഒളിവിലാണോ എന്ന് സംശയിച്ചാലും തെറ്റില്ല.
ഡിഎഫ്ഒ നല്‍കിയ മറുപടിക്കത്തില്‍ ദുരൂഹത നിറഞ്ഞ വെളിപ്പെടുത്തലുകള്‍ ഇനിയുമേറെയുണ്ട്.
അടുത്ത പേജില്‍


Click it and Unblock the Notifications