ആനക്കൊമ്പ് ഇപ്പോഴും ലാലിന്റെ വീട്ടില്‍ തന്നെ

2012 ഫെബ്രിവരി 29ന് വന്യജീവിവിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ക്ക് സമര്‍പ്പിക്കപ്പെട്ട അപേക്ഷയ്ക്ക് നല്‍കിയ മറുപടിയില്‍ കണ്ടെടുത്തത് ആനക്കൊമ്പു തന്നെ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ ആനക്കൊമ്പ് എവിടെയാണെന്ന ചോദ്യത്തിന് അത് തങ്ങള്‍ക്ക് കൈമാറ്റം ചെയ്തിട്ടില്ലെന്നാണ് മറുപടി. അപ്പോള്‍ കൈമാറ്റം ചെയ്യപ്പെടാത്ത വസ്തു ആനക്കൊമ്പാണെന്ന് വനം വകുപ്പ് എങ്ങനെ തിട്ടപ്പെടുത്തിയെന്ന ചോദ്യം ഉയരുന്നു.
ആനക്കൊമ്പാണെന്ന് സംശയമുയര്‍ന്ന വസ്തു കസ്റ്റഡിയിലെടുക്കേണ്ടതിന് പകരം അത് ലാലിന്റെ വീട്ടില്‍ തന്നെ ഏല്‍പ്പിച്ച് പോന്നത് എന്തിനായിരുന്നു? ഏറ്റവും രസകരമായ വസ്തുത ആനക്കൊമ്പാണെന്ന് തെളിഞ്ഞ വസ്തു ഇപ്പോഴും തേവരയിലുള്ള ലാലിന്റെ വീട്ടില്‍ തന്നെയാണെന്നതാണ്.
അടുത്ത പേജില്‍


Click it and Unblock the Notifications