twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിനെ സംരക്ഷിക്കുന്നത് ഗണേഷ് കുമാര്‍?

    By Nisha Bose
    |
    <ul id="pagination-digg"><li class="previous"><a href="/news/why-forest-dept-not-taking-action-against-mohanlal-3-101796.html">« Previous</a>

    Ganesh Kumar
    മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളുടെ വീട്ടില്‍ റെയ്ഡ് നടന്നപ്പോള്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളില്‍ നടനും മന്ത്രിയുമായ ഗണേഷ് കുമാറിന്റെ പേരും നിറഞ്ഞു നിന്നു. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്തുവെന്ന വാര്‍ത്തയ്ക്ക് ശേഷം തന്നെ സമീപിച്ച മാധ്യമപ്രവര്‍ത്തകരോട് താരങ്ങളെ സംരക്ഷിക്കാനോ സഹായിക്കാനോ താന്‍ ഇല്ലെന്നായിരുന്നു ഗണേഷിന്റെ മറുപടി.

    പിന്നീട് ഗണേഷിന്റെ അച്ഛനും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ബാലകൃഷ്ണ പിള്ള പത്രസമ്മേളനത്തിനിടെ തന്റെ മകനായ വനംവകുപ്പ് മന്ത്രിയ്ക്ക് ആനക്കൊമ്പ് കട്ടവരെ സംരക്ഷിക്കുന്നതിലും മറ്റുമാണ് താത്്പര്യമെന്ന് പറയുകയുണ്ടായി. ഇതിനെ കേവലമൊരു ആരോപണം മാത്രമായി കാണാനാവില്ല.

    മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ സെക്രട്ടറി അനില്‍ ചന്ദ്രേതില്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്കുള്ള മറുപടിയില്‍ ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുവാന്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ നിന്ന് ലൈസന്‍സോ ഉടമസ്ഥാവകാശമോ നല്‍കിയിട്ടില്ലെന്നും ഇതിനായി അപേക്ഷയൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നും പറയുന്നു. കണ്ടെടുത്തത് ആനക്കൊമ്പ് തന്നെയെന്ന് ഡിഎഫ്ഒ സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ നടപടിയെടുക്കാത്തത് എന്തെന്ന് വ്യക്തമാക്കാനുള്ള ബാധ്യത തീര്‍ച്ചയായും വനംവകുപ്പ് മന്ത്രിയ്ക്ക് ഉണ്ട്.
    ആദ്യ പേജില്‍
    ആനക്കൊമ്പ് കേസ്: ലാലിനെതിരെ നടപടിയെടുക്കാത്തതെന്ത്?

    <ul id="pagination-digg"><li class="previous"><a href="/news/why-forest-dept-not-taking-action-against-mohanlal-3-101796.html">« Previous</a>

    English summary
    Why Forest Department is not taking action against Actor Mohanlal on elephant tusk case?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X