»   » ദിലീപ് കേസില്‍ റിമി ടോമിയെ ചോദ്യം ചെയ്തത് എന്തിനാണ്, റിമിക്കെന്താണ് ബന്ധം??

ദിലീപ് കേസില്‍ റിമി ടോമിയെ ചോദ്യം ചെയ്തത് എന്തിനാണ്, റിമിക്കെന്താണ് ബന്ധം??

Posted By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവവും അതിനെ തുടര്‍ന്ന് ദിലീപ് അറസ്റ്റിലായതും ബന്ധപ്പെട്ട് ഒത്തിരി ഊഹാപോഹങ്ങളും പരക്കുന്നുണ്ട്. ദിലീപുമായി അടുത്ത ബന്ധപ്പമുള്ളവരെ പലരെയും കേസിലെ പ്രതികളാക്കി ചിത്രീകരിച്ചു. അക്കൂട്ടത്തില്‍ ഒരാളാണ് ഗായിക റിമി ടോമിയും.

മലയാളത്തിന്റെ സില്‍ക് സ്മിതയാണ് മഞ്ജു പിള്ള, മഞ്ജുവിനെ സില്‍ക് സ്മിത എന്ന് വിളിച്ചത് ആര്?

നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ റിമി ടോമിയ്ക്കും ബന്ധമുണ്ടെന്നും ദിലീപിന് റിമിയുടെ സഹായം കിട്ടി എന്നുമൊക്കെയാണ് പ്രചരിച്ച വാര്‍ത്തകള്‍. കേസുമായി ബന്ധപ്പെട്ട് നടിയെ ചോദ്യം ചെയ്തത് ഇതിന്റെ ഭാഗമാണെന്നാണ് പറച്ചിലുകള്‍.

റിമിയ്ക്ക് ബന്ധമെന്ന വാര്‍ത്ത

നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിന് റിമി ടോമി സഹായങ്ങള്‍ ചെയ്തു കൊടുത്തു എന്നാണ് പ്രചരിച്ച വാര്‍ത്തകള്‍. ഇതുമായി ബന്ധപ്പെട്ടാണതത്രെ റിമിയെ പലതവണ ചോദ്യം ചെയ്തത്.

നടിയോട് ശത്രുത..

ആക്രമിയ്ക്കപ്പെട്ട നടിയുമായി റിമി ടോമിയ്ക്ക് ശത്രുതയുണ്ട് എന്ന വാല്‍ക്കഷ്ണം കൂടെയായപ്പോള്‍ ആ വാര്‍ത്തയ്ക്ക് ശക്തി കൂടി. നേരത്തെ നല്ല സുഹൃത്തുക്കളായിരുന്ന നടിയും റിമിയും പിന്നിട് കാവ്യ - ദിലീപ് ബന്ധത്തെ തുടര്‍ന്ന് പിരിയുകയായിരുന്നു എന്നാണ് പ്രചരിച്ച വാര്‍ത്തകള്‍.

യഥാര്‍ത്ഥ കാരണം

എന്നാല്‍ യഥാര്‍ത്ഥ കാരണം ഇതൊന്നുമല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന ഔദ്യോഗിക വിശദീകരണം. 164 വകുപ്പ് പ്രകാരം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി മൂന്ന് പ്രാവശ്യം റിമി ടോമിയുടെ മൊഴി രേഖപ്പെടുത്തി എന്നുള്ളത് സത്യമാണ്. എന്നാല്‍ അതിനര്‍ത്ഥം കേസില്‍ റിമിയ്ക്ക് പങ്കുണ്ട് എന്നല്ല..

സൗഹൃദമാണ് കാരണം

ആക്രമിയ്ക്കപ്പെട്ട നടിയുമായി ഒരുകാലത്ത് റിമിയ്ക്ക് നല്ല സൗഹൃദബന്ധം ഉണ്ടായിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപുമായും റിമിയ്ക്ക് ഇപ്പോഴും നല്ല സൗഹൃദബന്ധമാണ് ഉള്ളത്. ഇരുവരും ഒന്നിച്ച് ധാരാളം സ്റ്റേജ് പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പുള്ള സ്റ്റേജ് ഷോയിലും റിമി ഉണ്ടായിരുന്നു.

കാവ്യയുടെ അടുത്ത സുഹൃത്ത്

ദിലീപിന്റെ ഭാര്യ കാവ്യ മാധവനുമായി റിമി ടോമിയ്ക്കുള്ള സൗഹൃദവും കാരണമാണ്. കാവ്യയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് മറ്റാരെക്കാളും നന്നായി റിമി ടോമിയ്ക്ക് അറിയാം. ഇക്കാര്യങ്ങളൊക്കെ ചോദിച്ചറിയാനാണ് റിമിയെ ചോദ്യം ചെയ്തത്.

English summary
The Dileep case seems to be getting murkier by the day. The latest is that singer Rimi Tomy will be questioned in connection with the case, confidentially. It is not clear why Rimi of all people has been called for questioning, but reports say that Rimi was among the many who was part of the stage show featuring Kavya and Dileep, held at the US recently.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam