»   » സെറ്റില്‍ അച്ഛന്‍; വിദ്യ വെട്ടിലായി

സെറ്റില്‍ അച്ഛന്‍; വിദ്യ വെട്ടിലായി

Posted By:
Subscribe to Filmibeat Malayalam
Vidya Balan
ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ അച്ഛനെത്തിയത് വിദ്യയെ വെട്ടിലാക്കി. തെന്നിന്ത്യന്‍ മാദക താരം സില്‍ക്ക് സ്മിതയുടെ ജീവിതം വെള്ളിത്തിരയിലെത്തിയ്ക്കുന്ന ചിത്രത്തിലെ പല രംഗങ്ങളിലും വിദ്യ അല്പ വസ്ത്രധാരിയായാണ് അഭിനയിക്കുന്നത്.

ബാന്ദ്രയിലെ സ്റ്റുഡിയോയില്‍ ഷൂട്ടിങ്ങ് കാണാനെത്തിയ വിദ്യയുടെ അച്ഛന് പക്ഷേ മകളുടെ ചമ്മല്‍ കണ്ടപ്പോള്‍ കാറിലിരിക്കേണ്ടി വന്നു. അടുത്തിടെ വിദ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ പിന്നെ വീട്ടുകാര്‍ക്ക് വിദ്യയുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കയുണ്ട്. ഇതാണ് മകളുടെ ഷൂട്ടിങ് സെറ്റിലെത്താന്‍ വിദ്യയുടെ അച്ഛനെ പ്രേരിപ്പിച്ചത്.

എന്നാല്‍ അച്ഛനെ കണ്ടതോടെ വിദ്യ നെര്‍വസ് ആയെന്ന് ഷൂട്ടിങ് സെറ്റിലുള്ളവര്‍ പറയുന്നു. തന്റെ ഗ്ലാമര്‍ പ്രകടനം അച്ഛന്‍ കാണുന്നതാണത്രേ വിദ്യയെ അസ്വസ്ഥയാക്കിയത്. ഒടുവില്‍ കാര്യം മനസ്സിലാക്കിയ അച്ഛന്‍ ഷൂട്ടിങ് കഴിയുന്നതു വരെ താന്‍ കാറില്‍ ഇരിയ്ക്കാമെന്ന് അറിയിക്കുകയായിരുന്നത്രേ

English summary
All this while Vidya Balan was comfortable while shooting for her next project The Dirty Picture. Recently, however, the actress appeared conscious and fumbled while going beyond the accepted boundaries for her role in the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam