Don't Miss!
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഐറ്റംഡാന്‍സ് നിര്‍ബന്ധമോ?
സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ഐറ്റം ഡാന്‍സ് നിര്ബന്ധമായിരിക്കുകയാണോ.. ഓണത്തിനു റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രമായ പെരുച്ചാഴിയിലും മമ്മൂട്ടി ച ിത്രമായ രാജാധിരാജയിലുമാണ് ഹോട്ട് ഐറ്റം ഡാന്‍സുകള്‍ കുത്തിനിറച്ചിരിക്കുന്നത്.
നടി പൂനം ബജ്വയാണ് പെരുച്ചാഴിയില്‍ ഐറ്റംഡാന്‍സ് ചെയ്തിരിക്കുന്നത്. പോ മോനേ ദിനേശ എന്ന പാട്ടിനൊപ്പമാണ് പൂനത്തിന്റെ ഗഌമര്‍ നൃത്തം. മോഹന്‍ലാലും കൂട്ടരുമാണ് ഈ പാട്ടില്‍ ആടിപ്പാടുന്നത്. ചിത്രത്തില്‍ ലാല്‍ മുണ്ടെല്ലാമാണ് ഉടുക്കന്നതെങ്കില് പാട്ടുസീനില്‍ ലാല്‍ അടിപൊളി വേഷത്തിലാണ്. കാശുണ്ടോ, കോളുണ്ടോ ഇല്ലെങ്കില്‍ പോ മോനേ ദിനേശാ എന്നാണു ഗാനത്തിലെ വരികള്‍.
ഷംന കാസിം ആണ് മമ്മൂട്ടി ചിത്രത്തില്‍ ആടിപ്പാടുന്നത്. ബോളിവുഡ് നടനായ മുകേഷ് ഖന്നയും ഈ ഗാനരംഗത്തുണ്ട്. മമ്മൂട്ടിയുടെ ശേഖരന്കുട്ടി നടത്തുന്ന പെട്രോള്‍ പമ്പില്‍ വച്ചാണ് രാത്രിയിലെ പാട്ടുസീന്‍.
ഫാന്‍സുകാരെ രസിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇങ്ങനൊരു പാട്ടുസീനുകള്‍ രണ്ടുസിനിമയിലും കാട്ടിയിരിക്കുന്നത്. കുടുംബപ്രേക്ഷകര്‍ സിനിമയ്ക്കു വരുന്നതു കുറവായിരിക്കുമെന്ന് അറിയുന്നതുകൊണ്ടുതന്നെയാണ് ഫാന്സുകാരെയെങ്കിലും സന്തോഷിപ്പിക്കുക എന്ന തന്ത്രം എടുത്തിരിക്കുന്നത്.
മുന്‍പൊക്കെ ലാല്‍ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് നിര്‍ബന്ധമായിരുന്നു. രാവണപ്രഭു, നരസിംഹം, താണ്ഡവം എന്നീ ചിത്രങ്ങളിലെല്ലാം ഒന്നിലേറെ ഐറ്റം ഡാന്‍സുകള്‍ ഉണ്ടായിരുന്നു. അതെല്ലാം വളരെ ഭംഗിയായിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നാല്‍ പുതിയ ചിത്രങ്ങളിലെ ഐറ്റംഡാന്‍സുകള്‍ സിനിമയില്‍ മുഴച്ചുനില്ക്കുന്നതായിട്ടാണ് പ്രേക്ഷകര്‍ക്കു തോന്നുന്നത്. മമ്മൂട്ടി ചിത്രത്തില്‍ ഐറ്റംഡാന്‍സുകള്‍ ഉണ്ടാകുന്നത് കുറവായിരുന്നു. ഉണ്ടെങ്കില്‍ തന്നെ മമ്മൂട്ടി ആ നൃത്തരംഗത്തുണ്ടാകാറില്ല. എന്നാല്‍ രാജാധിരാജയില്‍ മമ്മൂട്ടിയും ചുവടുവയ്ക്കുന്നുണ്ട്.
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു