»   » ടൈറ്റിലില്‍ ജൂഡിന്റെ പേരില്ല, മെക്‌സിക്കന്‍ അപാരതയില്‍ നിന്നും ജൂഡ് ആന്റണിയെ ഒഴിവാക്കിയോ??

ടൈറ്റിലില്‍ ജൂഡിന്റെ പേരില്ല, മെക്‌സിക്കന്‍ അപാരതയില്‍ നിന്നും ജൂഡ് ആന്റണിയെ ഒഴിവാക്കിയോ??

Posted By: Nihara
Subscribe to Filmibeat Malayalam

1970 ലെ ക്യംപസ് ജീവിതകഥ പറയുന്ന പുതിയ ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്‍. മൂന്ന് സംവിധായകര്‍ ഒരുമിക്കുന്നുവെന്ന രീതിയില്‍ ചിത്രം വാര്‍ത്തകളിലിടം പിടിച്ചിരുന്നു.

സംവിധായകനായ രൂപേഷ് പോള്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകനായ അനൂപ് കണ്ണനാണ്. ചിത്രത്തിന് ജൂഡ് ആന്റണിയാണ് തിരക്കഥ ഒരുക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് മുന്‍പ് പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ ജൂഡിന്റെ പേരില്ല.

ജൂഡ് ആന്റണിയെ ഒഴിവാക്കിയോ??

ഫേസ് ബുക്ക് പോസ്റ്റ് കൊണ്ട് നിരവധി തവണ പൊങ്കാലയ്ക്ക് ഇരയായിട്ടുള്ളതാണ് ജൂഡ് ആന്റണി. തുറന്ന അഭിപ്രായ പ്രകടനങ്ങളിലൂടെ പല വിവാദത്തിനും ജൂഡ് തുടക്കമിട്ടു. ജൂഡ് എന്ത് പോസ്റ്റിട്ടാലും പൊങ്കാല കിട്ടുന്ന സ്ഥിതിയിലായി. എന്നാല്‍ മെക്‌സിക്കന്‍ അപാരതയില്‍ നിന്നും ജൂഡിനെ ഒഴിവാക്കിയതാണോയെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്.

പോസ്റ്ററില്‍ ജൂഡിന്റെ പേരില്ല

ടൊവിനോ തോമസ് നായകവേഷത്തിലെത്തുന്ന മെക്‌സിക്കന്‍ അപാരതയുടെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നത് വ്യാഴാഴ്ചയാണ്. പോസ്റ്ററില്‍ ജൂഡ് ആന്റണിയുടെ പേരില്ല.

പേരില്ലാത്തിന് കാരണം??

മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിന്റെ പ്രാരംഭ ഘട്ട ചര്‍ച്ചയില്‍ ജൂഡ് ആന്റണി സജീവമായി പങ്കെടുത്തിരുന്നു. പിന്നീട് തന്റെ സിനിമയായ മുത്തശ്ശി ഗദയുടെ തിരക്കുകളിലേക്ക് കടക്കുകയും ചെയ്തു. സംവിധായകനാണ് പിന്നീട് തിരക്കഥ പൂര്‍ത്തിയാക്കിയതെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഏറെ പ്രത്യേകതകളുള്ള ചിത്രം

ജവാന്‍ ഓഫ് വെള്ളിമല, ഹോംലീ മീല്‍സ് തുടങ്ങിയ സിനിമകളുടെ സംവിധായകനായ അനൂപ് കണ്ണന്റെ നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 44 വര്‍ഷം മുന്‍പുള്ള മഹാരാജ്‌സ് കോളേജിനെക്കുറിച്ചാണ് ചിത്രം പ്രതിപാദിക്കുന്നത്.

English summary
Oru Mexican Aparatha Poster Released.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam