»   » കട്ടപ്പ ബാഹുബലിയെ കുത്തിയതിന് പിന്നിലെ രഹസ്യം ഇതാണ്, രാജമൗലിയുടെ വെളിപ്പെടുത്തല്‍

കട്ടപ്പ ബാഹുബലിയെ കുത്തിയതിന് പിന്നിലെ രഹസ്യം ഇതാണ്, രാജമൗലിയുടെ വെളിപ്പെടുത്തല്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തുക്കൊണ്ട്? പ്രേക്ഷകരെ കൂടുതല്‍ കുഴപ്പിക്കുന്ന ഒരു സംഭവമായിരുന്നു ഇത്. നിരവധി വിശദീകരണങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ തന്നെ ചിത്രത്തിന്റെ സസ്‌പെന്‍സ് പൊളിക്കുന്നു. ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി കട്ടപ്പ ബാഹുബലിയെ കൊന്നതിനുള്ള യഥാര്‍ത്ഥ ഉത്തരം വെളിപ്പെടുത്തിയത്.

kattappa-kill-bahubali

കട്ടപ്പ എന്നും ബാഹുബലിയുടെ വിശ്വസ്തനാണ്, അതുപോലെ തന്നെയാണ് ശിവകാമി ദേവിക്കും, എന്നാല്‍ അതിനെല്ലാം ഉപരി മറ്റൊരാള്‍ക്ക് കട്ടപ്പ കടപ്പെട്ടവനാണ്. അതാണ് കട്ടപ്പ ബാഹുബലിയെ കൊല്ലാനുള്ള കാരണമെന്ന് സംവിധായകന്‍ രാജമൗലി പറയുന്നു.

മഹേന്ദ്ര ബാഹുബലിയെ കട്ടപ്പ കൊല്ലുന്നതൊടെയാണ് ബാഹുബലി എന്ന ചിത്രത്തിന്റെ ആദ്യഭാഗം അവസാനിക്കുന്നത്. എന്തിന് കട്ടപ്പ ബാഹുബലിയെ കൊന്നു എന്ന സംശയത്തോടെ ചിത്രം അവസാനിക്കുമ്പോള്‍ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കും. അതായിരുന്നു സംവിധായകന്‍ ആദ്യം ഈ സസ്‌പെന്‍സിന് നല്‍കിയ മറുപടി.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. രണ്ടാം ഭാഗത്തിലും കട്ടപ്പയാകാന്‍ സത്യരാജ് 100 ദിവസത്തെ ഡേറ്റ് നല്‍കി കഴിഞ്ഞു. തമിഴ് സൂപ്പര്‍താരം വിജയ് ചിത്രം വേണ്ടന്ന് വെച്ചാണ് സത്യരാജ് വീണ്ടും കട്ടപ്പയാകാന്‍ എത്തുന്നത്.

English summary
Rajamouli concluded the second half of the answer by saying, “It’s simple! Kattappa is more loyal to Me (Director) than Bhallaladeva and Sivagami. If I order, He would kill ‘Baahubali”.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam