ആദ്യം മോഹന്‍ലാലിന് എന്നില്‍ വിശ്വാസമുണ്ടാവണം!

By Aswathi

ലാല്‍ജോസ് മലയാളത്തിലെ മുന്‍നിര സംവിധായകനാകുമെന്ന് ആദ്യം പ്രവചിച്ചത് മോഹന്‍ലാലാണ്. കമല്‍ വിഷ്ണു ലോകം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിയ്ക്കുമ്പോഴാണ് ആ കഥ സംഭവിച്ചത്. അന്ന് കമലിന്റെ അസിസ്റ്റന്റായിരുന്ന ലാലു എന്ന ലാല്‍ ജോസ് മലയാളത്തിലെ മുന്‍നിര സംവിധായകനാകുമെന്ന് അന്ന് മോഹന്‍ലാല്‍ പ്രവചിച്ചു.

വര്‍ഷങ്ങള്‍ക്കിപ്പുറം ലാലു മികച്ച സംവിധായകനുമായി. കലാമൂല്യമുള്ളതും ജനപ്രിയവുമായ ഒത്തി ചിത്രങ്ങള്‍ ഇക്കാലങ്ങള്‍ക്കിടെ സംവിധാനം ചെയ്ത ലാല്‍ജോസ് പക്ഷെ, താനൊരു സംവിധായകനാകുമെന്ന് ആദ്യം പറഞ്ഞ മോഹന്‍ലാലിനെ വച്ച് ഒരു സിനിമ പോലും സംവിധാനം ചെയ്തില്ല! എന്തേ?

Read More: മോഹന്‍ലാലിന്റെ വാക്ക് പൊന്നായി, ലാല്‍ജോസ് സംവിധായകനായി!

ഈ ചോദ്യത്തിന് വ്യക്തമായ ഒരുത്തരം ലാലു എന്നും കരുതി വച്ചിട്ടുണ്ട്. ആദ്യം ലാലേട്ടന് എന്നില്‍ വിശ്വാസമുണ്ടാവാണം. അപ്പോള്‍ മാത്രമേ അത് യാഥാര്‍ത്ഥ്യമാകുകയുള്ളൂ, ലാല്‍ജോസ് ആമുഖമായി പറഞ്ഞു തുടങ്ങി.

laljose-mohanlal

മോഹന്‍ലാലിനെവച്ച് ഒരു പടം ചെയ്യുമ്പോള്‍ എനിക്കുള്ള ഉത്തരവാദിത്വം കൂടുകയാണ് ചെയ്യുന്നത്. കാരണം ആ പടം പരാജയപ്പെട്ടാല്‍ ലാലേട്ടന് നഷ്ടപ്പെടാന്‍ അധികമൊന്നുമുണ്ടാവില്ല. അദ്ദേഹത്തിന്റെ പരാജയചിത്രങ്ങളുടെ കൂട്ടത്തില്‍ ഒന്നുകൂടി.

എന്നാല്‍ എന്റെ കാര്യം അങ്ങനെയല്ല. ഞങ്ങള്‍ ഒരുമിക്കുന്നു എന്നുപറയുമ്പോള്‍തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമുയരും. അവരെ തൃപ്തിപ്പെടുത്താന്‍ എനിക്ക് കഴിയണം. മറിച്ചാണെങ്കില്‍ പഴി മുഴുവനും കേള്‍ക്കേണ്ടി വരിക ഞാനാണ്. അതെന്റെ കരിയറിനെത്തന്നെയും ബാധിച്ചേക്കാം- ലാല്‍ജോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X