»   » അഭിനയം തനിക്ക് വഴങ്ങില്ല എന്ന് പറഞ്ഞ് മമ്മൂട്ടിയുടെ സൂപ്പര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയ ആ നടന്‍?

അഭിനയം തനിക്ക് വഴങ്ങില്ല എന്ന് പറഞ്ഞ് മമ്മൂട്ടിയുടെ സൂപ്പര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയ ആ നടന്‍?

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് 1992 ല്‍ പുറത്തിറങ്ങിയ ജോണി വാക്കര്‍. കമാല്‍ ഗൗര്‍, ജീറ്റ് ഉപേന്ദ്ര, രഞ്ജിത, മണിയന്‍ പിള്ള രാജു, ശങ്കരാടി, പ്രേം കുമാര്‍, സുകുമാരി, അബു സലിം, അഗസ്റ്റിന്‍ തുടങ്ങിയൊരു വലിയ താരനിര അണിനിരന്ന ചിത്രം സംവിധാനം ചെയ്തത് ജയരാജാണ്.

വില്ലനായി തിളങ്ങിയ താരത്തിന് ഇപ്പോള്‍ തമിഴിനോട് വിമുഖത, ഇടി കൊള്ളാന്‍ വയ്യെന്ന്!


രഞ്ജിത്ത് തിരക്കഥ എഴുതിയ സ്‌റ്റൈലിഷ് ചിത്രമാണ് ജോണി വാക്കര്‍. നാല്‍പതുകാരനായ ജോണി വാക്കര്‍ അനുജന്‍ പഠിക്കുന്ന ബാംഗ്ലൂരിലെ കോളേജില്‍ പഠിക്കാന്‍ വരുന്നതും തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങളുമായിരുന്നു ചിത്രത്തിന്റെ കഥ.


ചിത്രത്തിലെ വില്ലന്‍

ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയ വില്ലന്‍ കഥാപാത്രമായിരുന്നു ഡ്രങ്ക് മാഫിയ തലവനും കോളേജിലെ ദാതയുമായ സ്വാമി. കമാല്‍ ഗൗര്‍ എന്ന ബോളിവുഡ് നടനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.


ജയരാജ് കണ്ടത് ലാലിനെ

എന്നാല്‍ സംവിധായകന്‍ ജയരാജ് സ്വാമി എന്ന വില്ലന്‍ കഥാപാത്രത്തിന് വേണ്ടി ആദ്യം സമീപിച്ചത് സംവിധായകനും രചയിതാവുമൊക്കെയായ ലാലിനെയായിരുന്നു. അഭിനയം തനിക്ക് വഴങ്ങില്ല എന്ന് പറഞ്ഞാണ് ലാല്‍ ആ വേഷം നിരസിച്ചത്.


എന്നിട്ട് വന്നതോ

ഒടുവില്‍ ജയരാജ് തന്നെ സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ് ലാല്‍ സിനിമാ അഭിനയ ലോകത്ത് എത്തിയത്. സുരേഷ് ഗോപിയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ പണിയന്‍ എന്ന പ്രധാന വേഷത്തെയാണ് ലാല്‍ അവതരിപ്പിച്ചത്.


ഇന്ന് ലാല്‍

അഭിനയം തനിക്ക് വഴങ്ങില്ല എന്ന് ഒരുകാലത്ത് പറഞ്ഞിരുന്ന ലാല്‍ തൊണ്ണൂറിലധികം സിനിമകള്‍ മലയാളത്തില്‍ അഭിനയിച്ചു എന്ന് മാത്രമല്ല, തമിഴുലും തെലുങ്കിലും തന്റെ ശക്തമായ സാന്നിധ്യം അറിയിക്കുകയും ചെയ്തു. അപ്പോഴും എഴുത്തും സംവിധാനവും വിട്ടതുമില്ല.


English summary
Why Lal Rejected The Villain Role From The Mammootty Movie Johny Walker

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam