പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നത് എന്റെ ദുരാഗ്രഹമാണ്: മമ്മൂട്ടി
അടുത്തിടെ മമ്മൂട്ടി പുതുമുഖ സംവിധായകര്‍ക്കും സിനിമയില്‍ തുടക്കക്കാരായ നടന്മാര്‍ക്കും ധാരാളം അവസരം നല്‍കുന്നതിനെ പലതരത്തിലും വിലയിരുത്തപ്പെട്ടിട്ടുണ്ട്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനെ പ്രോത്സാഹിച്ച് ചിലര്‍ രംഗത്തെത്തിയപ്പോള്‍ മറ്റു ചിലര്‍ പരീക്ഷണം നടത്തി പരാജയപ്പെടുന്നതെന്തിനാണെന്ന ചോദ്യവുമായി മുന്നിലെത്തി. രണ്ടായാലും മമ്മൂട്ടി തന്റെ നടപടിയുമായി മുന്നോട്ട് പോകുകയും വിജയങ്ങള്‍ നേടുകയും ചെയ്തു.
മമ്മൂട്ടി പുതുമുഖങ്ങളെ വച്ചു പരീക്ഷണം നടത്തുന്നു എന്നാണ് അധികമായി ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍ അങ്ങനെയല്ല. വിഷയത്തോട് അദ്ദേഹം തന്നെ പ്രതികരിക്കുന്നു. പുതിയതായി വരുന്ന സംവിധായകര്‍ക്ക് അവസരം നല്‍കുന്നത് സത്യത്തില്‍ പരീക്ഷണമല്ലെന്നും എന്റെ ദുരാഗ്രഹമാണെന്നും ഒരു പ്രമുഖ എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.

പുതുതായി വരുന്ന ആളുകളുടെ കൈയ്യില്‍ എന്തെങ്കിലും പുതിയ സംഭവങ്ങളുണ്ടാകും. ശരിക്കും അത് അടിച്ചുമാറ്റാനുള്ള എന്റെ ദുരാഗ്രഹമാണ്. അതൊരു പരീക്ഷണമാണെന്ന് ഞാന്‍ പുറത്ത് പറയുന്നെന്നേയുള്ളൂ. സത്യത്തില്‍ അത് സ്വാര്‍ത്ഥതയാണ്- മമ്മൂട്ടി പറഞ്ഞു.
ഈ പരീക്ഷണം വിജയ്ച്ചാല്‍ അഭിനന്ദനവും പാളിപ്പോയാല്‍ വിമര്‍ശനവും വരുന്നത് ഇരട്ടത്താപ്പല്ലേ എന്ന് ചോദിച്ചപ്പോള്‍ നല്ലതിനെ നല്ലതെന്നും മോശമായതിനെ മോശമായെന്നും പറയുന്നത് എങ്ങനെ ഇരട്ടത്താപ്പാകുമെന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം.


Click it and Unblock the Notifications