ദിലീപ് വിഷയത്തിൽ മഞ്ജു മൗനം പാലിക്കുന്നത് എന്തു കൊണ്ട്!! താരത്തെ വിമർശിക്കുന്നവർ ഇതൊന്ന് കേൾക്കൂ

വിനിത സംഘടനയുടെ നിലപാടിനോട് മഞ്ജുവിന് യോജിപ്പില്ലെന്നുള്ള തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്

താരസംഘടനയിലേയ്ക്കുള്ള ദിലീപിന്റെ മടങ്ങി വരവും പിന്നീട് ഉയർന്ന് വന്ന വാദ വിവാദങ്ങളും വൻ ചർച്ചയ്ക്ക് വഴി തെളിച്ചപ്പോൾ എല്ലാവരും ഉറ്റുനോക്കിയത് മഞ്ജുവാര്യയരെയായിരുന്നു. വനിത സംഘടനയായ ഡബ്യൂസിസിയിലെ അംഗങ്ങൾ ദിലീപിന്റെ മടങ്ങി വരവിനെ അംഗീകരിച്ചു കൊണ്ടുള്ള എഎംഎംഎ( AMMA)യുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പേജിൽ അംഗങ്ങൾ തങ്ങളുടെ അഭിപ്രായം അറിയിച്ചിരുന്നു. കൂടാതെ ഇവർ വിഷയത്തിൽ തങ്ങളുടെ വ്യക്തി പരമായ അഭിപ്രായവും രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം ദിലീപിന്റെ മടങ്ങി വരവിനെ കുറിച്ച് ഡബ്യൂസിസിയിലെ അംഗവും നടിയുമായ മഞ്ജുവാര്യർ ഒരു അക്ഷരം പ്രതികരിച്ചിട്ടില്ല. മഞ്ജുവിന്റെ നിശബ്ദത വലിയ ചർച്ചയ്ക്ക് വഴിവെയ്ക്കുകയാണ്. കൂടാതെ വിനിത സംഘടനയുടെ നിലപാടിനോട് മഞ്ജുവിന് യോജിപ്പില്ലെന്നുള്ള തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. ഇതിനു മറുപടിയുമായി വനിത സംഘടനയിലെ അംഗവും നടിയുമായ സജിത മഠത്തിൽ രംഗത്തെത്തിയിട്ടുണ്ട്. മഞ്ജുവിന്റെ മൗനത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്.

 ഡബ്യൂസിസിയിൽ ഭിന്നതില്ല

ഡബ്യൂസിസിയിൽ ഭിന്നതില്ല

ഡബ്യൂസിസിയിൽ ഭിന്നതയുണ്ടെന്നും മഞ്ജുവാര്യർ സംഘടനയിൽ നിന്ന് പുറത്തു പോകുന്നു എന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അതിനു മറുപടിയുമായാണ് സജിത മഠത്തിൽ രംഗത്തെത്തിയിരിക്കുന്നത്. വനിത സംഘടനയിൽ ഒരു തരത്തിലുള്ള അഭിപ്രായ ഭിന്നതയും ഇല്ലെന്നും മഞ്ജു വാര്യർ ഇപ്പോഴും ഡബ്യൂസിസിയ്ക്കൊപ്പമാണെന്നും താരം വ്യക്തമാക്കി. അമ്മയിൽ നിന്നുള്ള നടിമാരുടെ രാജിയെ മഞ്ജു പിന്തുണയ്ക്കുന്നില്ലെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മറുപടിയുമായി സജിത മഠത്തിൽ രംഗത്തെത്തിയത്.

സ്ഥലത്തില്ല

സ്ഥലത്തില്ല

ഇപ്പോൾ മഞ്ജു കേരളത്തിലില്ല. നോർത്ത് അമേരിക്കൻ ഫിലിം അവാർഡിൽ പങ്കെടുക്കാനയി യുഎസിൽ എത്തിയിരിക്കുകയാണ്. മഞ്ജു മാത്രമല്ല ഡബ്യൂസിസിയിലെ നടിമാർ എല്ലാവരും വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനയി അമേരിക്കയിൽ എത്തിയിട്ടുണ്ട്. ജൂലൈ 20 വരെ ഇവർ അമേരിക്കയിൽ ഉണ്ടാകും. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലെ സ്റ്റേജ് ഷോകളിൽ പങ്കെടുക്കാനാണ് തരങ്ങൾ അമേരിക്കയിൽ എത്തിയിരിക്കുന്നത്.

 നടിമാരുടെ രാജി

നടിമാരുടെ രാജി

ഡബ്യൂസിസിയുമായി ബന്ധപ്പെട്ട് നടന്ന തീരുമാനങ്ങൾ എല്ലാം തന്നെ അംഗങ്ങൾ കൂട്ടായി തീരുമാനിച്ചതാണ്. ജൂൺ 24 നുളള അമ്മയുടെ യോഗത്തിനു ശേഷം ഇവർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ആക്രമിക്കപ്പെട്ട നടിയും മറ്റ് ഭാരവാഹികളുമായി ബീനപോൾ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് നാലു നടിമാർ രാജിവെയ്ക്കാൻ തീരുമാനിച്ചത്. കൂടാതെ മഞ്ജു, പാർവതി തൽക്കാലം അമ്മയിൽ നിന്ന് രാജിവയ്ക്കേണ്ടെന്നും ഇവർ തീരുമാനിച്ചതായിരുന്നു,

മിടു ക്യാപെയ്ൻ

മിടു ക്യാപെയ്ൻ

ബോളിവുഡിലും ഹോളിവുഡിലും ഉള്ള തു പോലെ മിടു ക്യാപെയ്ൻ മലയാളത്തിലും ഉണ്ടാകുമെന്നും സജിത പറഞ്ഞു. ഇന്നത്തെ കാലത്തെ കുട്ടികൽ എല്ലാം തുറന്നു പററയുന്നവരാണ്. എന്നാൽ എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞാൽ തങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന പേടിയും അവർക്കുണ്ട്. എന്നാൽ എല്ലാക്കാലവും ഇതുണ്ടാകില്ലെന്നും താരം കൂട്ടിച്ചേർത്തു. സംഘടനയ്ക്ക് അകത്തും പുറത്തുമായി കുറെ ആളുകൾ ഇതിനെതിരെ പോരാടുന്നുണ്ട്. ഇനിയും ഒരുപാട് പേർ മുന്നോട്ട് വരണമെന്നും സജിത കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X