»   » എല്ലാത്തിനും കാരണക്കാരിയായ മഞ്ജു യോഗത്തില്‍ പങ്കെടുക്കാത്തതിന് കാരണം, വ്യക്തിപരം ഒരു നാടകം ??

എല്ലാത്തിനും കാരണക്കാരിയായ മഞ്ജു യോഗത്തില്‍ പങ്കെടുക്കാത്തതിന് കാരണം, വ്യക്തിപരം ഒരു നാടകം ??

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ മലയാള സിനിമാ താര സംഘടനയുടെ വാര്‍ഷിക യോഗം നടക്കുന്നത്. യോഗത്തില്‍ നിന്ന് മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങള്‍ വിട്ടു നില്‍ക്കുന്നത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു.

മഞ്ജുവും ഭാവനയും നാണം കെട്ടു, അനില്‍ കപൂറിന് മുന്നില്‍ നിവിന്‍ പോളി തിളങ്ങി.. എന്താ കാര്യം?

പ്രശ്‌നങ്ങളില്‍ പലതരത്തില്‍ ബന്ധപ്പെട്ടുകിടക്കുന്ന മഞ്ജു വാര്യര്‍ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് വിട്ടു നില്‍ക്കുന്നതാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്. ആക്രമിയ്ക്കപ്പെട്ട നടിയുമായും അതിന്റെ പേരില്‍ ആരോപണങ്ങള്‍ നേരിടുന്ന ദിലീപുമായും മഞ്ജു വാര്യര്‍ക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

മഞ്ജുവിനും നിവിന്‍ പോളിയ്ക്കുമൊപ്പം ഭാവന ലണ്ടനില്‍; ഫോട്ടോ വൈറലാകുന്നു

മാത്രമല്ല സ്ത്രീ സംഘടന രൂപപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ വാര്‍ഷിക യോഗവും. ഈ പശ്ചാത്തലത്തില്‍ മഞ്ജു യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് പലതരത്തിലുള്ള സംശയങ്ങളും ജനിപ്പിയ്ക്കുന്നു. വ്യക്തിപരമായി മഞ്ജു വിട്ടു നില്‍ക്കുന്നത് താത്പര്യക്കുറവ് തന്നെയാണെന്നാണ് സംസാരം.

വിട്ടു നില്‍ക്കുന്നതിന് കാരണം

വ്യക്തിപരമായ അസൗകര്യത്തെ തുടര്‍ന്നാണ് കൊച്ചിയില്‍ നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് മഞ്ജു വാര്യര്‍ സംഘടനാ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഇതെത്രത്തോളം വിശ്വസിനീയമാണ് എന്നാണ് ആരാധകരുടെ ചോദ്യം.

ആക്രമിക്കപ്പെട്ട നടിയുമായുള്ള ബന്ധം

ആക്രമിക്കപ്പെട്ട നടിയുടെ വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ വാര്‍ഷിക യോഗം. ഈ നടിയ്ക്ക് സംഭവത്തിന് ശേഷം എല്ലാ പിന്തുണയും നല്‍കിയത് മഞ്ജു വാര്യരാണ്. നടിയ്ക്ക് അമ്മയില്‍ നിന്ന് വേണ്ട പരിഗണന ലഭിയ്ക്കാത്തത് കൊണ്ടാണോ മഞ്ജു വിട്ടു നില്‍ക്കുന്നത് എന്നാണ് ചിലരുടെ ചോദ്യം.

ദിലീപാണോ കാരണം

മഞ്ജു വിട്ടുനില്‍ക്കുന്നതിന് കാരണം ദിലീപാണോ എന്ന ചോദ്യവും ഉയരുന്നു. അമ്മയുടെ പ്രധാന അംഗങ്ങളില്‍ ഒരാളാണ് ദിലീപ്. തിരിച്ചുവരവില്‍ നടന്ന രണ്ട് വാര്‍ഷിക യോഗങ്ങളിലും മഞ്ജു പങ്കെടുക്കാത്തതിന്റെ കാരണം ദിലീപാണെന്ന് നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതാണ്. ഇത്തവണയും ദിലീപ് പങ്കെടുക്കുന്നത് കൊണ്ടാണ് മഞ്ജു വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറിയത് എന്ന് വാദിച്ചാല്‍ നിഷേധിക്കാനാകുമോ?

വുമണ്‍ ഇന്‍ സിനിമാ കലക്ടീവ്

നായികമാര്‍ക്ക് വേണ്ടി മാത്രം വുമണ്‍ ഇന്‍ കലക്ടീവ് എന്ന സ്ത്രീ സംഘടന രൂപീകരിച്ച പശ്ചാത്തലത്തില്‍ നടക്കുന്ന വാര്‍ഷിക യോഗം എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഡബ്യുസിസി യ്‌ക്കെതിരെ അമ്മയില്‍ പ്രമുഖ താരങ്ങള്‍ക്കെല്ലാം എതിരഭിപ്രായം ഉണ്ടായിരുന്നു. മഞ്ജു വാര്യരാണ് ഈ സംഘടനയുടെ തലപ്പത്ത് ഉണ്ടായിരുന്നത്. അമ്മ യോഗത്തില്‍ നിന്ന് മഞ്ജു വിട്ടു നില്‍ക്കുന്നത് ഈ പുതിയ സംഘടന കാരണമാണെന്ന സംശയങ്ങളുമുണ്ട്.

ഈ ചര്‍ച്ച നടക്കുമോ?

അതേ സമയം എക്‌സിക്യുട്ടീവ് യോഗത്തിലും ജനറല്‍ ബോഡിയിലും നടിയെ ആക്രമിച്ച സംഭവവും തുടര്‍ന്നുള്ള വെളിപ്പെടുത്തലും ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണവും ചര്‍ച്ച ചെയ്യില്ല എന്നാണ് കേട്ടത്. പ്രസിഡന്റ് ഇന്നസെന്റാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണ പരിധിയിലുള്ള വിഷയമായതിനാല്‍ ചര്‍ച്ച ആവശ്യമില്ലെന്നാണ് സംഘടനാ നിലപാട്. എന്നാല്‍ ആരെങ്കിലും വിഷയം ഉന്നയിച്ചാല്‍ ചര്‍ച്ച നടക്കും എന്ന റിപ്പോര്‍ട്ടുമുണ്ട്.

ചേരിതിരിവുകള്‍ക്കിടയില്‍

നടിയെ ആക്രമിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംഘടനയിലെ അംഗങ്ങള്‍ രണ്ട് തട്ടിലാണ്. ദിലീപിനെതിരെ ഗൂഢാലോചന നടത്തിയത് ചില താരങ്ങളാണെന്ന സലിം കുമാറിന്റെ പ്രസ്താവനയും ദിലീപിനെതിരെയുള്ള ആരോപണങ്ങളില്‍ സംഘടന പ്രതികരിക്കാത്തതും സംഘടനയില്‍ ചേരിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്. മാത്രമല്ല സ്ത്രീകളുടെ സംഘടനയും അമ്മയില്‍ ഒരു ചേരിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്.

English summary
Why Manju Warrier didn't attend Amma general body meeting

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam