»   » മീര സിനിമയില്‍ നിന്ന് മാറി നിന്നതെന്തിന്?

മീര സിനിമയില്‍ നിന്ന് മാറി നിന്നതെന്തിന്?

Posted By:
Subscribe to Filmibeat Malayalam
Meera Jasmine
സിനിമയില്‍ സജീവമല്ലെങ്കിലും മീര ജാസ്മിനെ കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് പഞ്ഞമൊന്നുമില്ല. കാമുകനായ രാജേഷുമായി മീര അകന്നുവെന്നും അതാണ് നടിയുടെ അജ്ഞാത വാസത്തിന് കാരണമെന്നും പലരും പറഞ്ഞു. എന്തായാലും കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി സിനിമകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ് മീര.

ലാല്‍ജോസിന്റെ അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാം ഭാഗത്തില്‍ മീര ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് ഒടുവില്‍ കേട്ട വാര്‍ത്ത. ലിസമ്മയുടെ വീട് എന്ന പേരിലൊരുങ്ങുന്ന സിനിമയുടെ അമരക്കാരന്‍ തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജനാര്‍ദ്ദനനാണ്.

സിനിമാരംഗത്തു നിന്ന് മാറി നില്‍ക്കുകയായിരുന്ന മീര 'ലിസമ്മയുടെ വീട്ടിലേ'യ്ക്ക് വരാന്‍ സമ്മതം മൂളിയതെങ്ങനെ എന്ന ചോദ്യത്തിന് ബാബുവിന് വ്യക്തമായ മറുപടിയുണ്ടായിരുന്നു. വൈകാരിക തീവ്രതയും നാടകീയതയും ചേര്‍ത്തൊരുക്കിയ കുടുംബകഥയാണ് ലിസമ്മയുടെ വീട്. ഇതില്‍ മീരയ്ക്ക് ശക്തമായ ഒരു കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്.

കരുത്തുറ്റ ഒരു കഥാപാത്രത്തെ ലഭിക്കാതിരുന്നതു കൊണ്ടു മാത്രമാണ് മീര സിനിമയില്‍ നിന്ന് മാറി നിന്നത്.ലിസമ്മയെ മീരയ്ക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് അവര്‍ വീണ്ടും സിനിമയിലേയ്ക്ക് വരുന്നത്-ബാബു പറയുന്നു.

English summary
Meera, who started her Kollywood career with Lingusamy directed 'Run' opposite Madhavan, was last seen in 'Mambattiyan' opposite Prashanth.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam