»   » മോഹന്‍ലാലിന് പകരം ആളെ ഇറക്കി, വിനയന് മോഹന്‍ലാല്‍ ഡേറ്റ് നല്‍കാത്തതിന് കാരണം?

മോഹന്‍ലാലിന് പകരം ആളെ ഇറക്കി, വിനയന് മോഹന്‍ലാല്‍ ഡേറ്റ് നല്‍കാത്തതിന് കാരണം?

By: Rohini
Subscribe to Filmibeat Malayalam

കോമഡിയും ഫാമിലിയും ആക്ഷനും ഫാന്റസിയും ഹൊററുമൊക്കെ വഴങ്ങുമെന്ന് ഇതിനോടകം തെളിയിച്ച സംവിധായകനാണ് വിനയന്‍. അതും താരമൂല്യമില്ലാത്ത, പുതമുഖ താരങ്ങളെ വച്ചു കൊണ്ടാണ് വിനയന്‍ തന്റെ സിനിമകള്‍ വന്‍ വിജയത്തിലെത്തിയ്ക്കുന്നത്.

പുലിമുരുകന്‍ പോലൊരു സ്വപ്‌നം ഞാനും കണ്ടിരുന്നു, പക്ഷേ കാശ് മാത്രം പോരാ തന്റേടവും വേണമെന്ന് വിനയന്‍

എന്നാല്‍ പതിനാറ് വര്‍ഷത്തിനുള്ളില്‍ മുപ്പത്തിയഞ്ചോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിനയന്‍ ഒരു സിനിമയില്‍ പോലും മോഹന്‍ലാലിനൊപ്പം പ്രവൃത്തിച്ചിട്ടില്ല. ലാല്‍ ഡേറ്റ് നല്‍കാത്തതാണ് കാരണം. അതിന് പിന്നില്‍ ഒരു കഥയുണ്ട്.

ആദ്യ ചിത്രവുമായി സമീപിച്ചത്

വിനയന്‍ തന്റെ ആദ്യ ചിത്രവുമായി സമീപിച്ചത് മോഹന്‍ലാലിനെയാണ്. 1990 ലാണ് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രവുമായി വിനയന്‍ മോഹന്‍ലാലിനെ ചെന്നു കാണുന്നത്.

നോ പറഞ്ഞ് ലാല്‍

എന്നാല്‍ ഒരുപിടി ചിത്രങ്ങളുമായി തിരക്കില്‍ നില്‍ക്കുന്ന മോഹന്‍ലാലിന് ഒരു പുതിയ സംവിധായകന് ഡേറ്റ് നല്‍കി പരീക്ഷണം നടത്താനുള്ള സമയമുണ്ടായിരുന്നില്ല. ഡേറ്റ് ഇല്ല താനും. അതുകൊണ്ട് തന്നെ വിനയനോട് ഒരു സോറി പറഞ്ഞ് അതൊഴിവാക്കി

സൂപ്പര്‍സ്റ്റാര്‍ വന്നു

എന്നാല്‍ മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ട് വിനയന്‍ അതില്‍ മറ്റൊരു നടനെ കൊണ്ടുവന്നു. മോഹന്‍ലാലിന്റെ രൂപസാദൃശ്യമുള്ള മദന്‍ലാലിനെ നായകനാക്കി സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രമൊരുക്കി. എന്നാല്‍ സിനിമ എട്ടു നിലയില്‍ പൊട്ടി.

ലാലിന് അതിഷ്ടമായില്ല

സിനിമ പരാജയപ്പെട്ടുവെങ്കിലും വിനയന്‍ എന്ന സംവിധായകന്‍ ചര്‍ച്ചാ വിഷയമായി. എന്നാല്‍ തന്റെ രൂപസാദൃശ്യമുള്ളയാളെ വച്ച് സിനിമ ചെയ്ത് പൊട്ടിച്ചതോടെ മോഹന്‍ലാലിന്റെ മനസ്സില്‍ വിനയന്‍ അയോഗ്യനായി.

English summary
Why Mohanlal didn't give his date to Vinayan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam