നയന്‍താരയ്ക്ക് തമിഴകത്തോട് വെറുപ്പ്?
നയന്‍താരയ്ക്ക് ഈയിടെയായി തമിഴിനോട് അല്‍പം അകല്‍ച്ചയുണ്ടോ? ഉണ്ടെന്നാണ് കോടമ്പാക്കം പറയുന്നത്. മാത്രമല്ല നയന്‍താരയുടെ ചില രീതികള്‍ കണ്ടാല്‍ ആര്‍ക്കും അങ്ങനെ തോന്നിപ്പോവുകയും ചെയ്യും. കാരണം മറ്റൊന്നുമല്ല. തമിഴ് മാധ്യമങ്ങളെ നയന്‍താര അകറ്റിനിര്‍ത്തുകയാണത്രേ. അതേസമയം ഹൈദരാബാദിലെ ചാനലുകളോടും മാഗസിനുകളോടുമെല്ലാം മനസുതുറക്കാന്‍ നയന്‍ത് ഒട്ടും മടികാണിയ്ക്കുന്നുമില്ല.
മാത്രമല്ല അടുത്തിടെയായി തമിഴില്‍ നിന്നും വരുന്ന ഓഫറുകളോടൊന്നും നയന്‍താര വലിയ താല്‍പര്യം കാണിക്കുന്നില്ലെന്നും കേള്‍ക്കുന്നു. പക്ഷേ ഇതിനുള്ള കാരണമെന്താണെന്ന് തമിഴകത്ത് ആര്‍ക്കും തന്നെ അറിയില്ല. നയന്‍താര തെലുങ്ക് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖങ്ങളും മറ്റും കണ്ട് അവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്ന തമിഴ് മാധ്യമങ്ങള്‍ക്ക് അവരെ കണ്ടെത്താനും കഴിയുന്നില്ലത്രേ. തമിഴ് മാധ്യമങ്ങള്‍ തന്നെ കണ്ടെത്താതിരിക്കാനായി തനിയ്ക്കുചുറ്റുമൊരു മതില്‍ തീര്‍ത്തിരിക്കുകയാണ് താരമെന്നാണ് കേള്‍ക്കുന്നത്.

അടിയ്ക്കടിയുണ്ടാകുന്ന ഗോസിപ്പുകളാണ് നയന്‍താരയെ തമിഴകത്തുനിന്നും അകറ്റുന്നതെന്നാണ് കേള്‍ക്കുന്നത്. പ്രഭുദേവയുമായുള്ള പ്രണയവും പ്രണയപരാജയവും ആഘോഷിച്ച മാധ്യമങ്ങള്‍ അധികം താമസിയാതെ ആര്യയുമായി ചേര്‍ത്തും നയന്‍സിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറച്ചിരുന്നു. ഇതിനെയൊന്നും താന്‍ വലിയ സംഭവമായി കാണുന്നില്ലെന്നാണ് താരം പറയുന്നതെങ്കിലും ഇതാണ് അവരെ വെറുപ്പിക്കുന്നതെന്നാണ് കേള്‍ക്കുന്നത്.
ആര്യയുമായി നയന്‍താര പ്രണയത്തിലാണെന്ന് പലവട്ടം വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ആര്യയും നയന്‍താരയും അത് പലതവണ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. അധികം താമസിയാതെ ചിമ്പു നായകനായ ഒരു ചിത്രത്തിലേയ്ക്ക് കരാര്‍ ചെയ്യപ്പെട്ടതോടെ തമിഴ് മാധ്യമങ്ങള്‍ പഴയ ചിമ്പു-നയന്‍താര പ്രണയവും ചിത്രങ്ങളും പൊടിതട്ടിയെടുത്ത് അടുത്ത ആഘോഷം ആരംഭിച്ചിരുന്നു. ഇതെല്ലാം കാരണം നയന്‍സിന് തമിഴകം മടുത്തുവെന്നാണ് സൂചന.
അജിത്തിനൊപ്പം അഭിനയിച്ച ആരംഭവും അതിന് മുമ്പ് പുറത്തുവന്ന രാജാറാണിയുമെല്ലാം നയന്‍സിന് പഴയപേര് തിരിച്ചുനില്‍കിയെങ്കിലും ഒപ്പത്തിനൊപ്പം ഗോസിപ്പുമുണ്ടായിരുന്നു. ഇപ്പോള്‍ തെലുങ്കില്‍ 'അനാമിക' എന്ന ചിത്രത്തിലും തമിഴില്‍ 'ഇത് കതിര്‍വേലന്‍ കാതല്‍' എന്ന ചിത്രത്തിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നയന്‍സ് ഇപ്പോള്‍. ഇനിയൊരു തമിഴ് പടം നയന്‍താര ഏറ്റെടുക്കുമോയെന്നറിയാന്‍ കാത്തിരിക്കുകയാണ് കോടമ്പാക്കം.


Click it and Unblock the Notifications