»   » ആദ്യ ഭാഗത്ത് തമന്ന തുണിയഴിച്ചു, ബാഹുബലി ടു വില്‍ നിന്ന് ഹോട്ട് രംഗങ്ങള്‍ ഒഴിവാക്കാന്‍ കാരണം?

ആദ്യ ഭാഗത്ത് തമന്ന തുണിയഴിച്ചു, ബാഹുബലി ടു വില്‍ നിന്ന് ഹോട്ട് രംഗങ്ങള്‍ ഒഴിവാക്കാന്‍ കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമ വെറും ക്ലാസിക് മാത്രമല്ല.. അങ്ങനെയാണെങ്കിലും അല്ലെങ്കിലും സിനിമയ്ക്ക് ഗ്ലാമറിന്റെ ഒരു മുഖം കൂടെയുണ്ട്. അതുകൊണ്ടാണ് നായികമാര്‍ക്ക് തുണികുറഞ്ഞ വേഷം ധരിച്ച് അഭിനയിക്കേണ്ടി വരുന്നത്. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നത് കൊണ്ടോ അല്ലാതെയോ നായികമാര്‍ ഗ്ലാമറസ്സായി സിനിമയിലെത്തുന്നു.

ബാഹുബലിക്ക് പിന്നാലെ ഫേസ് ബുക്കും തമന്നയെ ഒഴിവാക്കി, അവന്തികയ്‌ക്കെന്താ ഒരു വിലയുമില്ലേ ?


ചെറുപ്പക്കാരെ സിനിമയിലേക്ക് അടുപ്പിയ്ക്കാന്‍ ഇത്തരം ഗ്ലാമര്‍ വേഷങ്ങള്‍ക്കും ഹോട്ട് രംഗങ്ങള്‍ക്കും കഴിയുന്നു. സിനിമയുടെ വിജയത്തിന് പിന്നില്‍ ചൂടന്‍ രംഗങ്ങള്‍ക്കുള്ള പങ്കും മാറ്റി നിര്‍ത്താന്‍ കഴിയില്ല. എന്നാല്‍ സാഹചര്യവും സന്ദര്‍ഭവും ഉണ്ടായിട്ടും ബാഹുബലി ദ കണ്‍ക്ലൂഷനില്‍ ഒരു 'ഹോട്ട്' രംഗം പോലും ഉണ്ടായിരുന്നില്ല. എന്താണ് കാരണം?


ബാഹുബലി ബിഗിനിങില്‍

ബാഹുബലിയുടെ ആദ്യഭാഗത്ത് അത്യാവശ്യം ഗ്ലാമര്‍ രംഗങ്ങളൊക്കെ ഉണ്ടായിരുന്നു. ഒരു ഗാനരംഗത്തിന്റെ അവസാനം തമന്ന ടോപ് ലെസ്സായി എത്തുന്ന രംഗവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പ്രഭാസിന് മുന്നില്‍ തമന്ന തുണി അഴിച്ചതിന്റെ പേരില്‍ വിവാദങ്ങളും ഉണ്ടായി.


രണ്ടാം ഭാഗത്തും പ്രതീക്ഷിച്ചു

അതുകൊണ്ട് തന്നെ ബാഹുബലിയുടെ കണ്‍ക്ലൂഷനിലും പ്രേക്ഷകര്‍ ഇത്തരം ഹോട്ട് രംഗങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പ്രത്യേകിച്ചും, തെന്നിന്ത്യയിലെ ഏറ്റവും സെക്‌സിയായ നായിക എന്ന വിശേഷണമുള്ള അനുഷ്‌ക ഷെട്ടി എത്തുമ്പോള്‍.


നിരാശപ്പെടുത്തി

എന്നാല്‍ തമന്നയുടെയും അനുഷ്‌കയുടെയും സെക്‌സി രംഗങ്ങള്‍ പ്രതീക്ഷിച്ച് പോയ ആളുകള്‍ക്ക് ബാഹുബലി 2 വലിയ നിരാശയാണ് നല്‍കിയത്. സിനിമയില്‍ മുഴുനീളം വളരെ മാന്യമായ വേഷം ധരിച്ചാണ് അനുഷ്‌ക എത്തിയത്. ആദ്യഭാഗത്ത് ഗ്ലാമറായി എത്തിയ തമന്നയെ ചിത്രത്തില്‍ കാണാന്‍ പോലും കിട്ടിയില്ല.


മനപൂര്‍വ്വം ഒഴിവാക്കി

സിനിമയില്‍ നിന്ന് അത്തരം ഗ്ലാമര്‍ രംഗങ്ങള്‍ മനപൂര്‍വ്വം ഒഴിവാക്കിയതാണെന്നാണ് അറിയുന്നത്. അതിന് കാരണവുമുണ്ട്. ബാഹുബലി ഒന്നാം ഭാഗത്തെ അപേക്ഷിച്ച് രണ്ടാം ഭാഗം ഇന്ത്യയില്‍ ഉടനീളം റിലീസ് ചെയ്യുകയായിരുന്നു. ഇത്തരം ചൂടന്‍ രംഗങ്ങള്‍ കുടുംബ പ്രേക്ഷകരെ അകറ്റി നിര്‍ത്തുമോ എന്ന ഭയം അണിയറ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. മാത്രമല്ല, എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടതുണ്ട്..


അല്ലെങ്കിലും അതിന്റെ ആവശ്യമുണ്ടോ...

അല്ലെങ്കിലും ബാഹുബലി പോലൊരു ചിത്രത്തിന് നായികമാരുടെ ഗ്ലാമര്‍ പ്രദര്‍ശനം ആവശ്യമുണ്ടോ. കട്ടപ്പ എന്തിന് ബാഹുലിയെ കൊന്നു എന്ന ചോദ്യം തന്നെ മതി ദ കണ്‍ക്ലൂഷന്‍ കാണാന്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍. മാത്രമല്ല ചിത്രത്തിലെ മനംമയക്കുന്ന ദൃശ്യാവിഷ്‌കാരം കണ്ടില്ലെന്ന് നടിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയുമോ?English summary
Why No Hot Scenes In Bahubali 2

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam