റീമേക്കില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ പാര്‍വ്വതി എന്തുകൊണ്ട് ബാംഗ്ലൂര്‍ ഡെയ്‌സില്‍ അഭിനയിക്കുന്നു?
മലയാളത്തില്‍ വളരെ ബോള്‍ഡായിട്ടുള്ള നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. മലയാളത്തില്‍ മാത്രമല്ല തമിഴിലും കന്നടയിലും തന്റേതായ സ്ഥാനം കണ്ടെത്താനും പാര്‍വ്വതിയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെങ്കിലും സാമൂഹ്യപരമാണെങ്കിലും തുറന്നു പറയുന്ന വ്യക്തിയുമാണ് പാര്‍വ്വതി. ആ പാര്‍വ്വതി അടുത്തിടെ പറഞ്ഞിരുന്നു താന്‍ റീമേക്ക് ചിത്രങ്ങളില്‍ അഭിനയിക്കില്ല എന്ന്.
പക്ഷെ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍, മലയാളത്തില്‍ താന്‍ ചെയ്ത അതേ വേഷവുമായി പാര്‍വ്വതി അതിലുണ്ട്. റീമേക്ക് ചെയ്യില്ലെന്ന് പറഞ്ഞ പാര്‍വ്വതി എന്തുകൊണ്ട് ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്ക് ചെയ്തു? അതിന് വ്യക്തമായ ഒരു കാരണമുണ്ട്. എന്തുകൊണ്ട് പാര്‍വ്വതി ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കില്‍ അഭിനയിക്കുന്നു എന്ന കാര്യം ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കു...

എന്തുകൊണ്ട് ബാംഗ്ലൂര്‍ ഡെയ്‌സില്‍ അഭിനയിക്കുന്നു?
റീമേക്ക് ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ പാര്‍വ്വതി ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കില്‍ അഭിനയിക്കുന്നത് സംവിധായകന്‍ ഭാസ്‌കര്‍ ചിത്രത്തെ എങ്ങിനെ വ്യാഖ്യാനിക്കുന്നു എന്നറിയാനാണത്രെ.

എന്തുകൊണ്ട് ബാംഗ്ലൂര്‍ ഡെയ്‌സില്‍ അഭിനയിക്കുന്നു?
ഭാസ്‌കറിന്റെ ബൊമ്മാരില്ലു എന്ന ചിത്രം എനിക്കേറ്റവും ഇഷ്ടപ്പെട്ടതാണ്. അദ്ദേഹം ബാംഗ്ലൂര്‍ ഡെയ്‌സ് എങ്ങനെ ആവിഷ്‌കരിക്കും എന്നറിയാന്‍ താത്പര്യമുണ്ട്

എന്തുകൊണ്ട് ബാംഗ്ലൂര്‍ ഡെയ്‌സില്‍ അഭിനയിക്കുന്നു?
മാത്രമല്ല, കരിയറില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട എന്റെ കഥാപാത്രങ്ങളിലൊന്നാണ് ആര്‍ജെ സെറ. അങ്ങനെയുള്ളപ്പോള്‍ ഈ വേഷം ചെയ്യാം എന്ന് തോന്നി.

എന്തുകൊണ്ട് ബാംഗ്ലൂര്‍ ഡെയ്‌സില്‍ അഭിനയിക്കുന്നു?
ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കില്‍ അഭിനയിക്കുന്നു എന്നു കരുതി ഇനി അത്തരം ചിത്രങ്ങളില്‍ അഭിനയിക്കും എന്ന് കരുതേണ്ട. അങ്ങനെ റീമേക്ക് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറല്ലെന്ന് പാര്‍വ്വതി വ്യക്തമാക്കി

എന്തുകൊണ്ട് ബാംഗ്ലൂര്‍ ഡെയ്‌സില്‍ അഭിനയിക്കുന്നു?
ചിത്രത്തിലെ അഭിനായനുഭവം രസമുള്ളതായിരുന്നു. മലയാളത്തില്‍ നിന്നും വ്യത്യസ്തമായാണ് തമിഴില്‍ ഒരുക്കുന്നത്. എന്നിരുന്നാലും യഥാര്‍ത്ഥ പതിപ്പിലെ കഥാപാത്രത്തെ തന്നെയാണ് എനിക്കിഷ്ടം- പാര്‍വ്വതി പറഞ്ഞു.


Click it and Unblock the Notifications