»   » ആസിഫ് ചോദിക്കുന്നു-എന്നോടെന്തിനി കൊലവെറി?

ആസിഫ് ചോദിക്കുന്നു-എന്നോടെന്തിനി കൊലവെറി?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/why-people-are-against-me-asif-ali-2-aid0032.html">Next »</a></li></ul>
Asif Ali
പൃഥ്വിരാജിന് ശേഷം വെറുക്കപ്പെട്ടവനായി മാറുകയാണ് യ്ങ് സ്റ്റാര്‍ ആസിഫ് അലി. ഓണ്‍ലൈനിലൂടെയും മൊബൈലിലൂടെയും പൃഥ്വിയെ വേട്ടയാടിയവരുടെ പുതിയ ഉന്നം ഈ ചെറുപ്പക്കാരനാണ്.

താരക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതും ഫോണെടുക്കാന്‍ മടി കാണിച്ചതും എല്ലാം ആസിഫിന് അഹങ്കാരിയെന്ന പരിവേഷമാണ് ചാര്‍ത്തിക്കൊടുത്തത്. നടന്‍ അഭിനയിച്ച രണ്ട് മൂന്ന് ചിത്രങ്ങള്‍ തുടരെ പരാജയപ്പെട്ടതോടെ ആക്രമണത്തിന്റെ ശക്തിയും കൂടി. ഈ സാഹചര്യത്തില്‍ തന്നെ കുരുക്കിലാക്കിയ വിവാദങ്ങള്‍ക്ക് വിശദീകരണവുമായി ആസിഫ് തന്നെ രംഗത്ത് വന്നിരിയ്ക്കുന്നു.

സെലിബ്രറ്റി ക്രിക്കറ്റ് മത്സരങ്ങള്‍ എന്നെ വിവാദനായകനാക്കിയെന്ന് പറയുന്നത് ശരി തന്നെയാണ്. പക്ഷേ അതെല്ലാം ഒരു പ്രത്യേക ഉദ്ദേശത്തോടെയായിരുന്നില്ലെന്ന് ആസിഫ് പറയുന്നു. സിനിമയോടുള്ള എന്റെ അഭിനിവേശം ക്രിക്കറ്റിനോടുള്ള സ്‌നേഹത്തെ മറികടക്കുകയായിരുന്നു. നേരത്തെ ഏറ്റുപോയ ചില കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നതിന് വേണ്ടിയാണ് മത്സരങ്ങള്‍ ഒഴിവാക്കേണ്ടി വന്നത്. ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് വ്യക്തമാക്കി.

ഓണ്‍ലൈനിലൂടെയും മറ്റു തന്നെ വേട്ടയാടുന്നതെന്തിനാണെന്നും താരം ചോദിയ്്ക്കുന്നു. എന്തു കൊണ്ട് ഞാന്‍? പൃഥ്വിരാജിനെപ്പോലെ ഞാനും ഇരയാവുകയാണ്. പൃഥ്വിയെയും എന്നെയും അനാവശ്യമായി ഉപമിയ്ക്കുന്നു. എന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല. ആസിഫ് പറയുന്നു.
അടുത്ത പേജില്‍
മമ്മൂട്ടിയുമായി താരതമ്യമില്ല-ആസിഫ് അലി

<ul id="pagination-digg"><li class="next"><a href="/news/why-people-are-against-me-asif-ali-2-aid0032.html">Next »</a></li></ul>
English summary
Though, Asif acknowledged the hate wave building up against him. "Why me? I'm witness to the massive hate campaign against actor Prithviraj.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam