»   » എന്തുകൊണ്ട് പൂമരം ഇത്ര വൈകി??, ആ ചോദ്യത്തിന് ഉത്തരം ഒടുവില്‍ സംവിധായകന്‍ പറയുന്നു!!

എന്തുകൊണ്ട് പൂമരം ഇത്ര വൈകി??, ആ ചോദ്യത്തിന് ഉത്തരം ഒടുവില്‍ സംവിധായകന്‍ പറയുന്നു!!

Posted By: Aswini P
Subscribe to Filmibeat Malayalam

പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയായിരുന്നു പൂമരം എന്ന ചിത്രം. 2017 മാര്‍ച്ച് മാസത്തില്‍ റിലീസ് ചെയ്യും എന്ന് പറഞ്ഞ ചിത്രം തിയേറ്ററിലെത്താത്തതില്‍ പ്രേക്ഷകര്‍ക്ക് വലിയ നിരാശയുണ്ടായിരുന്നു.

ദുല്‍ഖര്‍ സല്‍മന്റെയും പ്രണവ് മോഹന്‍ലാലിന്റെയും ഗോകുല്‍ സുരേഷിന്റെയുമൊക്കെ ചിത്രങ്ങള്‍ തിയേറ്ററിലെത്തുമ്പോള്‍ കാളിദാസ് ജയറാമിന്റെ ചിത്രം മാത്രം പെട്ടിക്കുള്ളില്‍. ഒടുവില്‍ എന്തായാലും 2018 മാര്‍ച്ച് 9 ന് ചിത്രം റിലീസ് ചെയ്യും എന്ന് കാളിദാസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ചിരിച്ച് ചിരിച്ച് ചിറി കീറി: 'റോസാപ്പൂവിനെ' കുറിച്ച് പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

എന്തുകൊണ്ട് വൈകി

ഇത്രയും കാലം എന്തുകൊണ്ട് പൂമരം വൈകി.. അല്ലെങ്കില്‍, എന്തിനാണ് പൂരമം വൈകുന്നത് എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ പലരും ചോദിച്ചുകൊണ്ടിരുന്നു. എവിടെ നിന്നും ഉത്തരം കിട്ടിയില്ല.

സംവിധായകന്‍ പറയുന്നു

ഒടുവില്‍ ആ ചോദ്യത്തിനുള്ള ഉത്തരം സംവിധായകന്‍ എബ്രിഡ് ഷൈന്‍ തന്നെ നല്‍കി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എബ്രിഡ് ഷൈന്‍.

പൂമരത്തിന്റെ കഥ

പൂമരം ക്യാമ്പസ് പശ്ചാത്തലത്തിലുള്ള സിനിമയാണ്. കോളജും വിദ്യാര്‍ഥികളും അവരുടെ കലയും ടാലന്റും ഫെസ്റ്റിവലുമെല്ലാമുള്ള ഒരു സിനിമ. ഇതിന്റെ തിരക്കഥ സിനിമക്കൊപ്പം വികസിക്കുകയായിരുന്നു- എബ്രിഡ് ഷൈന്‍ പറഞ്ഞു

അത് ബോധ്യമായിരുന്നു

മഹാരാജാസ് ഗ്രൗണ്ടിലെ സെറ്റില്‍ ആദ്യ ദിവസം ഷൂട്ട് പൂര്‍ത്തിയായപ്പോള്‍ എനിക്ക് ഇത് പെട്ടെന്ന് ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ ആകില്ല എന്നു ബോധ്യപ്പെട്ടിരുന്നു എന്ന് സംവിധായകന്‍ പറയുന്നു

റിലീസ് തീരുമാനിച്ചത്

2017 ല്‍ സിനിമ റിലീസ് ചെയ്യണം എന്നു തന്നെയായിരുന്നു കരുതിയത്. ഷൂട്ടിന്റെ ആദ്യ ദിവസം തന്നെ അതിന്റെ വിഷ്വലുകള്‍ നമ്മള്‍ വിചാരിക്കുന്നതുപോലെ കിട്ടുന്നില്ല എന്നു തോന്നി.

എല്ലാവരും സഹകരിച്ചു

ക്ഷമയോടെ നീങ്ങിയാലെ പ്ലാന്‍ ചെയ്ത വിഷ്വല്‍ സീനുകള്‍ എക്‌സിക്യൂട്ട് ചെയ്യാന്‍ കഴിയൂ എന്നു ബോധ്യപ്പെട്ടു. അതിന്റെ പിന്നില്‍ ഒരുപാടു പേര്‍ ക്ഷമയോടെ ഒത്തുചേര്‍ന്നതിന്റെ ഫലമാണ് പൂമരം. കാളിദാസനും നിര്‍മാതാവ് പോളും എല്ലാം ഉള്‍പ്പെട്ട വലിയൊരു ടീം വര്‍ക്ക്- എബ്രിഡ് പറഞ്ഞു.

മൂന്നാമത്തെ ചിത്രം

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് പൂമരം. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ 1983 ആണ് ആദ്യ ചിത്രം സംസ്ഥാന പുരസ്‌കാരം വാരിക്കൂട്ടിയ ചിത്രമാണ് 1983. അതിന് ശേഷം ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രവും ചെയ്തു

കാളിദാസിന്റെ അരങ്ങേറ്റം

എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിലൂടെ നാഷണല്‍ അവാര്‍ഡ് നേടി ബാലതാരമാണ് കാളിദാസ് ജയറാം. നായകനായി മടങ്ങിവന്നത് തമിഴ് സിനിമയിലൂടെയാണ്. ആ കാളിദാസ് ആദ്യമായി നായകനായി അഭിനയിക്കുന്നു എന്നതാണ് പൂമരത്തിലെ പ്രേക്ഷക പ്രതീക്ഷ.

ഹിറ്റായ പാട്ട്

നേരത്തെ റിലീസ് ചെയ്ത പൂമരം ചിത്രത്തിലെ രണ്ട് പാട്ടുകളും വലിയ ഹിറ്റായിരുന്നു. ഞാനും ഞാനുമെന്റാളും, കടവത്തൊരു തോണി എന്നീ രണ്ട് പാട്ടുകളും കേരള ജനത ഏറ്റെടുത്ത് പാടി. പാട്ട് സിനിമയിലുള്ള പ്രതീക്ഷ ഇരട്ടിപ്പിച്ചു

English summary
Why did Poomaram delayed, Abrid Shine explains

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam