മഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നില്‍- രഞ്ജിത്ത് പറയുന്നു

By Lakshmi

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ എന്ന അഭിനേത്രി തിരിച്ചെത്തുകയാണെന്ന വാര്‍ത്തകള്‍ വളരെ സന്തോഷത്തോടെയാണ് മലയാളികള്‍ കേട്ടത്. മഞ്ജു തിരിച്ചെത്തുന്നത് രഞ്ജിത്ത്-മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണെന്ന് പ്രഖ്യാപനം വന്നപ്പോള്‍ വളരെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ ആ ചിത്രം സംബന്ധിച്ച പുത്തന്‍ വാര്‍ത്തകള്‍ക്കായി കാത്തിരുന്നത്. എന്നാല്‍ പിന്നീട് എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് തന്റെ പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഇല്ലെന്നകാര്യം രഞ്ജിത്ത് വ്യക്തമാക്കി. അതുംകഴിഞ്ഞ് ഒടുവില്‍ മോഹന്‍ലാല്‍ ചിത്രം തന്നെ രഞ്ജിത്ത് ഉപേക്ഷിച്ചുവെന്ന വാര്‍ത്തകളാണ് നമ്മള്‍ കേട്ടത്.

മഞ്ജുവാര്യര്‍ക്ക് ചെയ്യാന്‍ തക്ക വ്യാപ്തിയും ആഴവുമുള്ള കഥാപാത്രമല്ലാത്തതിനാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ മഞ്ജുവിന് റോള്‍ നല്‍കാതിരുന്നതെന്നാണ് രഞ്ജിത്ത് പറഞ്ഞിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പല വാര്‍ത്തകള്‍ പിന്നീട് പുറത്തുവന്നു. ബാഹ്യസമ്മര്‍ദ്ദം മൂലം രഞ്ജിത്തിന് മഞ്ജുവിനെ ഒഴിവാക്കേണ്ടിവരുകയായിരുന്നു. ദിലീപാണ് ഇത്തരത്തിലുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത് എന്നെല്ലാമുള്ള ഊഹാപോഹങ്ങള്‍ ശക്തമായിരുന്നു.

Why Ranjith Drops Manju Warrier?

എന്നാല്‍ ഇത്തരം ഗോസിപ്പുകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് തന്റെ ചിത്രത്തില്‍ നിന്നും മഞ്ജുവിനെ ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് രഞ്ജിത്ത് ഇപ്പോള്‍.

മഞ്ജു തനിയ്ക്ക് വീണ്ടും അഭിനയിക്കാന്‍ മോഹമുണ്ടെന്ന് പറഞ്ഞ സമയത്തായിരുന്നു താന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം പ്ലാന്‍ ചെയ്തതെന്നും എന്നാല്‍ അതില്‍ മോഹന്‍ലാലിന്റെ ഭാര്യാവേഷത്തില്‍ മഞ്ജുവിനെ അഭിനയിപ്പിക്കാമെന്ന് തീരുമാനിയ്ക്കുകയായിരുന്നുവെന്നും രഞ്ജിത്ത് പറയുന്നു.

ചിത്രത്തില്‍ പൃഥ്വിരാജിനും പ്രധാനപ്പെട്ട വേഷം നല്‍കാന്‍ തീരുമാനിച്ചു. വൈകാതെ കഥ ഇവര്‍ മൂന്നുപേരോടും പറയുകയും ചെയ്തു. അധികം വൈകാതെയാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേത് സമാനമായ കഥയാണെന്ന് മനസിലാക്കിയത്. അങ്ങനെ ആ ചിത്രം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

പിന്നെ ആദ്യം പ്ലാന്‍ ചെയ്ത പോലെ മഞ്ജുവിനെയും ലാലിനെയും വച്ച് പുതിയൊരു ചിത്രത്തിനായി ശ്രമിച്ചു. എന്നാല്‍ രണ്ടുപേരെയും ഒന്നിപ്പിക്കാന്‍ പറ്റിയ തിരക്കഥകളൊന്നും ലഭിച്ചില്ല. താരങ്ങളെവച്ച് സിനിമ തയ്യാറാക്കുന്നത് എന്റെ രീതിയല്ല. ഞാന്‍ തിരക്കഥ തയ്യാറാക്കിയശേഷം പറ്റിയ താരങ്ങളെ തീരുമാനിയ്ക്കുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ മഞ്ജുവിനെ വച്ച് ചിത്രം ചെയ്യാത്തതിന് കാരണമായി പറയപ്പെടുന്ന കഥകളൊന്നും ശരിയല്ല- രഞ്ജിത്ത് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X