For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടുത്ത സുഹൃത്തായ രേവതിയുണ്ട്!! എന്നാൽ രോഹിണിയില്ല, ഡബ്ല്യൂസിസിയിൽ അംഗമാകാത്തതിനെ കുറിച്ച് നടി...

  |

  ഭൂരിഭാഗം തൊഴിൽ മേഖലയിലും സ്ത്രീകൾക്കായി ഒരു പ്രത്യേക സംഘടനയുണ്ട്. അതുപോലെ 2017 ൽ മലയാള സിനിമയിലെ വനിത പ്രവർത്തകർ ചേർന്ന് രൂപം നൽകിയ സംഘടനയാണ് ഡബ്ല്യൂസിസി. വുമൺ ഇൻ സിനിമ കളക്ടീവ്. സിനിമയുടെ സകല മേഖലയിലും പ്രവർത്തിക്കുന്ന സ്ത്രീകളാണ് ഈ ഗ്രൂപ്പിലെ അംഗങ്ങൾ. അഭിനേതാക്കാൾ, സംവിധായിക, സഹ സംവിധായിക, ഗായിക എന്നിങ്ങനെ സിനിമയൽ എല്ലാത്തരം മേഖലയിൽ പ്രവർത്തിക്കുന്നവരും ഈ സംഘടനയിൽ അംഗങ്ങളാണ്. മഞ്ജു വാര്യർ, രേവതി, ഗീതു, റിമ, പാർവതി, രമ്യ, അ‍ഞ്ജലി മേനോൻ, ബീന പോൾ, സയനോര, സജിത മഠത്തിൽ, ദീദീ ദാമോദരൻ , പത്മപ്രിയ എന്നിവരാണ് സംഘടനയുടെ നെടുംതൂൺ.

  revathy-rohini

  മറ്റൊരു പ്രണയകാവ്യം രചിച്ച് മഴ.. 'അവൾ മഴപോലെ', മനോഹരമായ ആൽബം കാണൂ

  സംഘടന അതിന്റെ പ്രവർത്തനങ്ങളുമായി സജീവമാകുകയാണ്. എങ്കിൽ തന്നെയും മലയാളത്തിലെ പല പ്രമുഖ നടിമാരും ഡബ്ല്യൂസിസിയിൽ അംഗമല്ല. മലയാള സിനിമയിലെ താരം സംഘടനയാണ് അമ്മ. മിക്ക താരങ്ങളും അമ്മയിലെ അംഗങ്ങളാണ്. ഇപ്പോഴിത ‍വനിതസംഘടനയിൽ അംഗമാകാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി രോഹണിയും യുവതാരം ഐശ്വര്യ ലക്ഷ്മിയും. ന്യൂസ്18 മലയാളത്തിനു നൽകിയ ചാറ്റ് ഷോയിലാണ് ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം പ്രസ് ക്ലമ്പിൽ മാധ്യമങ്ങളുമായി സംസാരിക്കവെയായിരുന്നു ഐശ്വര്യ ഇക്കാര്യം പറഞ്ഞത്.

  ഹിന്ദിയിൽ ഗ്ലാമർ റോളിൽ തിളങ്ങി പത്മപ്രിയ!! താരത്തിന്റെ ഹ്രസ്വചിത്രം വൈറലാകുന്നു, കാണൂ

   ബോൾഡ് താരം

  ബോൾഡ് താരം

  മലയാളത്തിലും മറ്റ് ഭാഷചിത്രങ്ങളിലും നിറഞ്ഞ് നിൽക്കുന്ന താരമാണ് രോഹിണി. തെലുങ്ക് സിനിമയിൽ നിന്നാണ് രോഹിണി മലയാളത്തിലെത്തിയത്. പിന്നീട് ബിഗ് സ്ക്രീനിൽ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങൾക്ക് താരം ജീവൻ നൽകി . സ്ത്രീപക്ഷ ചിത്രങ്ങളിൽ സജീവമായ താരത്തിന്റെ പല തീരുമാനങ്ങളും അഭിപ്രായങ്ങളും അത്തരത്തിലുളളത്. കഴിവുറ്റ നടി എന്നതിലുപരി ശക്തയായ സ്ത്രീയാണിവർ.

   വനിത സംഘടനയിൽ ഇല്ല

  വനിത സംഘടനയിൽ ഇല്ല

  2017 ൽ രൂപം കൊണ്ട മലയാളത്തിലെ വനിത സംഘടനയാണ് ഡബ്ല്യൂസസി അഥവ വുമൻ ഇൻ സിനിമ കളക്ടീവ്. മലയാള സിനിമയിലെ സകല മേഖലയിൽ പ്രവർത്തിക്കുന്ന സത്രീകൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട് . ഓൺസ്ക്രീനിൽ പ്രവർത്തിക്കുന്നവരു മുതൽ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ വരെ ഈ ഡബ്ല്യൂസിസിയിലുണ്ട്. രേവതി, മഞ്ജുവാര്യർ, പത്മപ്രിയ, പാർവതി, റിമ തുടങ്ങിയവർ മുൻ കൈ എടുത്തായിരുന്നു സംഘടന ആരംഭിച്ചത്. എന്നൽ ഇതിൽ രോഹിണി അംഗമല്ല. നടി രേവതിയും രോഹിണിയും അടുത്ത സുഹൃത്തുക്കളാണ്. എന്നിട്ടും താരം ഡബ്ല്യൂസസിയിൽ എന്ത് കൊണ്ട് അംഗമാകുന്നില്ല. ഇതിനെ കുറിച്ച് രോഹിണി തന്നെ വെളിപ്പെടുത്തുകയാണ്

   എന്റെ കർമ്മ മണ്ഡലം ഇവിടെയല്ല

  എന്റെ കർമ്മ മണ്ഡലം ഇവിടെയല്ല

  നടിയ്ക്ക് സംഭവിച്ചത് ഒരു തെറ്റായ കാര്യമാണ്. എന്നാൽ വസ്തവത്തിൽ എന്താണ് സംഭവിച്ചതെന്ന് തനിയ്ക്ക് അറിയണം. ഒരു സ്ത്രീയ്ക്ക് നേരെയുണ്ടാകുന്ന അധിക്ഷേപം ഒരു തെറ്റായ സംഭവമാണ്. വാക്ക് കൊണ്ടായാലും പ്രവർത്തി കൊണ്ടായലും ഇത് അംഗീകരിക്കാൻ കഴിയുന്നതല്ല. റിമയും പാർവതിയുൾപ്പെടെയുളള മുൻനിര യുവനടിമാർ ഇതിനെതിരെ മുന്നോട്ട് വന്നത് നല്ല കാര്യമാണ്. ഇത് കണ്ടപ്പോൾ വിചാരിച്ചു. ഇവിടെ അവർ ജോലി ചെയ്യട്ടെ, താൻ അങ്ങോട്ട് പോകേണ്ടതില്ല. ഞാൻ എവിടെയാണോ എവിടെ എന്റെ പ്രവർത്തികളുമായി മുന്നോട്ട് പോകാം-രോഹിണി പറഞ്ഞു.

  താൽപര്യമില്ല‍

  താൽപര്യമില്ല‍

  അതേ സമയം യുവനടി ഐശ്വര്യയും ഡബ്ല്യൂസിസിയിൽ അംഗമാകാത്തതിന്റെ കാരണം വെളിപ്പെടുത്തി. താൽപപര്യമില്ലാത്തുകൊണ്ടാണ് വനിത കൂട്ടായ്മയിൽ അംഗമാകാത്തതെന്ന് താരം പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിക്കിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

  English summary
  why rohini and Aishwarya Lekshmi not part of wcc
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X