»   »  നിവിന്‍ പോളിയ്ക്കും മമ്മൂട്ടിയ്ക്കും സെപ്റ്റംബര്‍ 7 മറക്കാന്‍ കഴിയാത്ത ദിവസം, എന്തുകൊണ്ട്

നിവിന്‍ പോളിയ്ക്കും മമ്മൂട്ടിയ്ക്കും സെപ്റ്റംബര്‍ 7 മറക്കാന്‍ കഴിയാത്ത ദിവസം, എന്തുകൊണ്ട്

Posted By: Rohini
Subscribe to Filmibeat Malayalam

ഡയറിയില്‍ കുറിച്ചിടാന്‍ നമുക്കെല്ലാവര്‍ക്കുമുണ്ടാവും ഒരു പ്രിയപ്പെട്ട ദിവസം. സെപ്റ്റംബര്‍ 7 മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കും യങ് സ്റ്റാന്‍ നിവിന്‍ പോളിയ്ക്കും അങ്ങനെ ഒരു ദിവസമായിരുന്നു. ജീവിതത്തില്‍ എന്നെന്നും ഓര്‍മിച്ചുവയ്ക്കാന്‍, മറക്കാന്‍ കഴിയാത്ത ഒരു അനുഭവം ഇരുവരുടെയും ജീവിതത്തിലുണ്ടായി.

മമ്മൂട്ടിയുടെ പിറന്നാളായിരുന്നു സെപ്റ്റംബര്‍ ഏഴിന്. പലരും താരത്തിന് പതിവു പോലെ ആശംസള്‍ അറിയിച്ചു. ലളിതമായി എന്നെത്തേയും പോലെ ഒരു ദിവസമായി മമ്മൂട്ടിയ്ക്കും കടന്നുപോയി. പക്ഷെ അപ്രതീക്ഷിതമായ ഒരു സമ്മാനം പ്രതീക്ഷിക്കാത്തൊരാളില്‍ നിന്നും കിട്ടി.

ദുല്‍ഖറിന്റെ പിറന്നാള്‍ സമ്മാനം

പ്രതീക്ഷിക്കാതെ മകന്‍ ദുല്‍ഖര്‍ സല്‍മാനില്‍ നിന്നും പിറന്നാള്‍ സമ്മാനം ലഭിച്ചതാണ് മമ്മൂട്ടിയ്ക്ക് ഈ വര്‍ഷം മറക്കാന്‍ കഴിയാത്ത അനുഭവം. വാഹനങ്ങളോട് വാപ്പച്ചിയ്ക്കുള്ള ഇഷ്ടം മനസ്സിലാക്കിയ ദുല്‍ഖര്‍ ഒരു എസ് ക്ലാസ് ബെന്‍സാണ് സമ്മാനമായി നല്‍കിയത്. തീര്‍ത്തും സര്‍പ്രൈസായിരുന്നു ആ സമ്മാനം

ഇതാണ് ആ കാര്‍

ഇതാണ് മെഗാസ്റ്റാറിന് പുത്രന്‍ ദുല്‍ഖര്‍ സമ്മാനിച്ച എസ് ക്ലാസ് ബെന്‍സ്. ഈ സന്തോഷവാര്‍ത്ത വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

നിവിന്‍ പോളിയ്ക്ക് എന്താണ് വിശേഷം

ക്രിക്കറ്റിന്റെ ദൈവം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിനൊപ്പം ഒരു വേദി പങ്കിടാന്‍ കഴിഞ്ഞതാണ് നിവിന്റെ ഭാഗ്യം. സിനിമയില്‍ സച്ചിന്റെ ആരാധകനായി അഭിനയിച്ച നിവിന്‍ പോളിയ്ക്ക്, ആ മഹാത്ഭുതത്തെ നേരില്‍ കാണാനും സംസാരിക്കാനും കഴിഞ്ഞത് തന്നെ ഭാഗ്യം. സച്ചിന്റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ ഫുട്‌ബോള്‍ മാച്ചിന്റെ ബ്രാന്റ് അംബാസിഡറാണ് നിവിനിപ്പോള്‍

സന്തോഷം പങ്കുവച്ച് നിവിന്‍

തന്റെ സന്തോഷം പങ്കുവച്ച് നിവിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു.

English summary
September 7, Wednesday was an extremely special day for megastar Mammootty and the young crowd puller Nivin Pauly. Both the actors experienced the most memorable moments of their lives, on the day.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam