ദിലീപ് ചിത്രത്തില്‍ നിന്ന് ഷക്കീല പുറത്താകാന്‍ കാരണമെന്ത്?
സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയായ ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തില്‍ ഒരു മര്‍മ്മപ്രധാനമായ വേഷം അവതരിപ്പിച്ചുകൊണ്ട് ഷക്കീല തിരിച്ചുവരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഷക്കീലയുടെ മടങ്ങിവരവ് ആഘോഷമാക്കാന്‍ നിന്ന ആരാധകര്‍ക്ക് തിരിച്ചടിയായി വീണ്ടും വാര്‍ത്ത അപ്‌ഡേറ്റ് ചെയ്തു, ചിത്രത്തില്‍ ഷക്കീല ഇല്ല.
കാരണം ചോദിച്ചു പോയവരോട്, ചിത്രത്തില്‍ ഷക്കീലയുണ്ടെന്ന വാര്‍ത്ത ആരോ പടച്ചുവിട്ടതാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. ഷക്കീല ചിത്രത്തില്‍ ഉണ്ടെന്ന വാര്‍ത്ത എങ്ങനെ പ്രചരിച്ചെന്നു പോലും അറിയില്ലെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ പ്രതികരണം.

തീയില്ലാതെ പുകയുണ്ടാവുമോ എന്ന് ചിന്തിച്ച ചില പാപ്പരസികള്‍ അതിന്റെ കാരണം തേടിപ്പോയി. ന്യായീകരിക്കാന്‍ കഴിയുന്ന ഒരു കാരണവുമായാണ് പിന്നെ പാപ്പരസികള്‍ മടങ്ങിയെത്തിയത്. മറ്റൊന്നുമല്ല, ദിലീപിന്റെ ഇമേജ് തന്നെയാണ് വിഷയം.
ഇപ്പോള്‍ തന്നെ ഇമേജ് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ദിലീപ് ചിത്രങ്ങളില്‍ ഷക്കീല കൂടെ വന്നാല്‍ അത് നടനെ ആക്ഷേപിക്കുന്നവര്‍ക്ക് നല്ലൊരു ആയുധമാകും എന്നൊരു വിഭാഗം അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണത്രെ ഷക്കീലയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയത്. ഷക്കീലയ്ക്ക് പകരം മറ്റൊരു താരം ചിത്രത്തിലെത്തും.
അതേ സമയം സന്തോഷ് പണ്ഡിറ്റ് എന്ന കഥാപാത്രമായി തന്നെ സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാറായ സന്തോഷ് പണ്ഡിറ്റ് ചിത്രത്തിലെത്തുന്നുണ്ട്. ഇതാദ്യമായിട്ടാണ് തന്റേതല്ലാത്ത ഒരു ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് പ്രാധാന്യമുള്ള ഒരു കഥാപാത്രമായി അഭിനയിക്കുന്നത്.


Click it and Unblock the Notifications