ദിലീപും മഞ്ജുവും എന്തിന് വേര്‍പിരിയുന്നു?

By Aswathi

നാളെ പിരിയും, ഇന്ന് പിരിയും, ഇപ്പോള്‍ പിരിയും... ഒടുവില്‍ മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച ആ വേര്‍പിരിയല്‍ യാഥാര്‍ത്ഥിലേക്ക്. ചലച്ചിത്ര താരങ്ങളും താരദമ്പതികളുമായ ദിലീപും മഞ്ജു വാര്യരും വിവാഹമോചനം നേടുന്നു.

വളരെ നാളുകള്‍ക്ക് മുമ്പേ ദിലീപും മഞ്ജുവും പിരിയുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും എല്ലാം രണ്ടുപേരും നിഷേധിച്ചു. ഒടുവില്‍ കഴിഞ്ഞ ഒരു വര്‍ഷമായി വീണ്ടും ഈ വേര്‍പിരിയല്‍ വാര്‍ത്ത സജീവമായി. ഇപ്പോള്‍ ഇതാ ദിലീപ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നു

എന്തായിരിക്കും ഈ വിവാഹമോചനത്തിന് കാരണം, അല്ലെങ്കില്‍ എന്തിനാവും മഞ്ജുവും ദിലീപും വേര്‍പിരിയാന്‍ തുടങ്ങുന്നത്.. തുടര്‍ന്ന വായിക്കൂ.

പ്രണയവും ഒളിച്ചോട്ടവും

ദിലീപും മഞ്ജുവും എന്തിന് പിരിയുന്നു?

സല്ലാപം എന്ന ചിത്രത്തിലൂടെയാണ് ദിലീപും മഞ്ജുവും പ്രണയത്തിലാകുന്നത്. സ്‌നേഹം മൂര്‍ധന്യത്തിലെത്തിയപ്പോള്‍ 1998ല്‍ ഇരുവരും ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുകയായിരുന്നു. അതിന് ചുക്കാന്‍ പിടിച്ചത് കലാഭവന്‍ മണിയും.

മഞ്ജു സിനിമയില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍

ദിലീപും മഞ്ജുവും എന്തിന് പിരിയുന്നു?

മഞ്ജു സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു ആ ഒളിച്ചോട്ടവും വിവാഹവുമെല്ലാം. ദിലീപാണെങ്കില്‍ ആ സമയത്ത് ഒരു തുടക്കകാരനും.

 വിവാഹശേഷം

ദിലീപും മഞ്ജുവും എന്തിന് പിരിയുന്നു?

എന്നാല്‍ വിവാഹത്തോടെ മഞ്ജു അഭിനയത്തോട് പൂര്‍ണമായും വിടപറഞ്ഞ് കുടുംബിനിയായി. ദിലീപ് മികച്ച ചിത്രങ്ങളിലൂടെ ജനപ്രിയതാരമെന്ന പേരു സ്വന്തമാക്കി മുന്നിരയിലുമെത്തി.

എവിടെ പിഴച്ചു

ദിലീപും മഞ്ജുവും എന്തിന് പിരിയുന്നു?

പിന്നെ എപ്പോഴാണ് ഈ ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീണു തുടങ്ങിയത്. നാളുകളായി ഈ വേര്‍പിരിയല്‍ വാര്‍ത്ത ആഘോഷിക്കുന്ന മാധ്യമങ്ങളും കൃത്യമായ ഒരുത്തരം നല്‍കിയില്ല.

എന്തിന് വിവാഹമോചനം

ദിലീപും മഞ്ജുവും എന്തിന് പിരിയുന്നു?

ഒടുവില്‍ ഇപ്പോള്‍ ദിലീപ് വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തപ്പോള്‍ അതില്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത് മഞ്ജുവില്‍ നിന്ന് ലഭിക്കുന്ന അവഗണന. അതുമൂലമുണ്ടാകുന്ന കടുത്ത മാനസിക സമ്മദര്‍ദം.

കാവ്യയാണോ കാരണം

ദിലീപും മഞ്ജുവും എന്തിന് പിരിയുന്നു?

എന്തിനായിരിക്കും മഞ്ജു ദിലീപിനെ അവഗണിച്ചത്. നടി കാവ്യമാധവനുമായി ദിലീപിന് അടുപ്പമുണ്ടെന്നും ഇതില്‍ മഞ്ജു അതൃപ്തികാട്ടിയെന്നും നേരത്തെ ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. കാവ്യ വിവാഹമോചിതയായതും ഈ ബന്ധത്തെ തുടര്‍ന്നാണെന്നും പാപ്പരസികള്‍ പറഞ്ഞു നടന്നു

കാവ്യ-ദിലീപ് വിവാഹം?

ദിലീപും മഞ്ജുവും എന്തിന് പിരിയുന്നു?

മഞ്ജു ദിലീപ് വിവാഹമോചനവാര്‍ത്ത സ്ഥിരീകരിച്ചതോടെ ദിലീപ് കാവ്യയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നു എന്ന് വരെ വാര്‍ത്ത പരന്നു. സോഷ്യല്‍ മീഡിയകള്‍ ഇതിന് ഏറെ പ്രചാരം നല്‍കിയപ്പോള്‍ വിശദീകരണവുമായി ദിലീപ് രംഗത്തെത്തി. വാര്‍ത്ത പച്ചക്കള്ളമാണ്

 മഞ്ജുവിന്റെ സിനിമാ മോഹമോ കാരണം

ദിലീപും മഞ്ജുവും എന്തിന് പിരിയുന്നു?

രണ്ടാമത്തെ ചോദ്യം മഞ്ജുവിന് അഭിനയത്തോട് വീണ്ടും തോന്നിയ മോഹമാണോ ഈ വേര്‍പിരിയലിന് കാരണമെന്നാണ്. വിവാഹ ശേഷം ഒരുപാട് അവസരങ്ങള്‍ മഞ്ജുവിനെ തേടി വന്നിരുന്നു. പ്രേക്ഷര്‍ തന്നെ വീണ്ടും വെള്ളിത്തിരയില്‍ കാണാന്‍ ആഗ്രഹിക്കുന്നു എന്ന മനസ്സിലാക്കി തുടങ്ങിയതോടെ മഞ്ജുവിന് അഭിനയത്തോട് വീണ്ടും അഭിനിവേശം തോന്നിയിരുന്നിരിക്കാം

മഞ്ജുവിന്റെ തിരിച്ചുവരവ്

ദിലീപും മഞ്ജുവും എന്തിന് പിരിയുന്നു?

അമിതാഭ് ബച്ചനൊപ്പം ഒറു പരസ്യ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. ഇത് ദിലീപുമായി പിണങ്ങി സ്വന്തം വീട്ടില്‍ പോയതിന് ശേഷമായിരുന്നു. ഇതോടെ ഇരുവരുടെയും വേര്‍പിരിയല്‍ സ്ഥിരീകരിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X