»   » കിങ് ലയര്‍ ഒരു മികച്ച ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ സിദ്ദിഖ് പറയുന്നതെന്തുക്കൊണ്ട്?

കിങ് ലയര്‍ ഒരു മികച്ച ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ സിദ്ദിഖ് പറയുന്നതെന്തുക്കൊണ്ട്?

Posted By:
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ദിഖ് ലാല്‍ കൂട്ടുക്കെട്ട് തിരിച്ച് വരുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകര്‍. 1999ല്‍ പുറത്തിറങ്ങിയ ഫ്രണ്ട്‌സ് എന്ന ചിത്രമാണ് സിദ്ദിഖ്-ലാല്‍ കൂട്ടിക്കെട്ടിലെ ഒടുവിലുത്തെ ചിത്രം. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന കിങ് ലയറില്‍ ദിലീപും മഡോണ സെബാസ്റ്റിയനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നര്‍മ്മം കലര്‍ന്ന എന്നാല്‍ സീരിയസായ കഥ പറയുന്ന ചിത്രങ്ങള്‍ എന്നും സിദ്ദിഖ് ലാല്‍ ചിത്രങ്ങളുടെ പ്രത്യേകതയായിരുന്നു. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ച് വന്നൊരു സിനിമ എങ്ങനെയായിരിക്കും? പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കിങ് ലയറിനെ കാത്തിരിക്കുന്നത്. എന്നാല്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും കിങ് ലയറിന് ഉണ്ടാകും. അതിനപ്പുറം എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ചിത്രമായിരിക്കും കിങ് ലയറെന്നും സംവിധായകന്‍ ലാല്‍ പറയുന്നു. ചിത്രത്തിന്റെ വിശേഷങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ..


കിങ് ലയര്‍ ഒരു മികച്ച ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ സിദ്ദിഖ് പറയുന്നതെന്തുക്കൊണ്ട്?

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നുണയനായ സത്യനാരണയന്റെ കഥയാണ് കിങ് ലയര്‍. ജീവിതത്തില്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിച്ച് വരുന്ന ഒരാളാണ് സത്യ നാരയണന്‍. സത്യനാരയണന്‍ എന്നാണ് പേരങ്കിലും നുണകള്‍ പറഞ്ഞ് നടക്കുന്ന ഒരാളാണ് സത്യനാരയണന്‍. എന്നാല്‍ സത്യനാരയണനെക്കൊണ്ട് നുണകള്‍ പറയിപ്പിക്കുന്നത് അവന്റെ ജീവിതമാണ്. ചില പ്രശ്‌നങ്ങള്‍ സത്യനാരയണന്റെ പിറകെ കൂടിയതോടെ അവിടുന്ന് രക്ഷപ്പെടാനായി സത്യനാരയണന്‍ ഒരു നുണ പറയുന്നു. പിന്നെ ആ നുണ മറയ്ക്കാനായി നൂറ് നുണകള്‍, അതാണ് കിങ് ലയര്‍ പറയുന്നത്.


കിങ് ലയര്‍ ഒരു മികച്ച ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ സിദ്ദിഖ് പറയുന്നതെന്തുക്കൊണ്ട്?

എര്‍ണാകുളം, കുട്ടനാട്, ദുബായ് എന്നിവിടങ്ങളിലായാണ് കിങ് ലയര്‍ ചിത്രീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് എര്‍ണാകുളത്ത് പൂര്‍ത്തിയായി. ഇനി ദുബായിലാണ് ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം നടക്കുക.


കിങ് ലയര്‍ ഒരു മികച്ച ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ സിദ്ദിഖ് പറയുന്നതെന്തുക്കൊണ്ട്?

നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ ഒരു ചിത്രം വീണ്ടും എത്തുമ്പോള്‍, പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ പഴയ സിദ്ദിഖ്-ലാല്‍ ചിത്രങ്ങളേക്കാള്‍ മാറിയാണ് കിങ് ലയര്‍ എത്തുക. അതിനപ്പുറം എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ചിത്രം കൂടിയായിരിക്കും കിങ് ലയര്‍ എന്നുമാണ് സംവിധായകന്‍ ലാല്‍ പറയുന്നത്.


കിങ് ലയര്‍ ഒരു മികച്ച ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ സിദ്ദിഖ് പറയുന്നതെന്തുക്കൊണ്ട്?

ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ കട്രോളര്‍ ആരോമാ മോഹനനാണ്. എന്നാല്‍ ഇത് ആദ്യമായാണ് സിദ്ദിഖ്-ലാല്‍ ചിത്രത്തില്‍ ആരോമ വര്‍ക്ക് ചെയ്യുന്നത്.


കിങ് ലയര്‍ ഒരു മികച്ച ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ സിദ്ദിഖ് പറയുന്നതെന്തുക്കൊണ്ട്?

നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ജുബിനും, രവീന്ദ്രന്റെ മകന്‍ ബിബിനുമാണ് ചിത്രത്തില്‍ സഹസംവിധായകരായി പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഭരതന്റെ മകന്‍ സിദ്ധാര്‍ത്ഥ് ഭരതനും ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


കിങ് ലയര്‍ ഒരു മികച്ച ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ സിദ്ദിഖ് പറയുന്നതെന്തുക്കൊണ്ട്?

ആല്‍ബിനാണ് ചിത്രത്തില്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. സിദ്ദിഖ് ലാല്‍ ചിത്രമായ കാബൂളിവാല എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ ആല്‍ബിന്‍ ഹണീ ബീ എന്ന ചിത്രത്തില്‍ ക്യാമറമാനായി എത്തി. അതിന് ശേഷം നിരവധി ചിത്രങ്ങള്‍ക്ക് ആല്‍ബിന്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.


English summary
King Liar, is an upcoming 2016 Malayalam film directed by Lal. The screenplay was written by Siddique. It stars Dileep and Madonna Sebastian in lead roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam