ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ മമ്മൂട്ടിയ്ക്ക് മാത്രമേ കഴിയൂ
അടുത്തിടെ മമ്മൂട്ടി പുതുമുഖ സംവിധായകര്‍ക്ക് മാത്രമേ ഡേറ്റ് കൊടുക്കുന്നുള്ളൂവെന്നത് എല്ലാവരും ശ്രദ്ധിച്ചുകാണും. എല്ലാം തുടരെ തുടരെ പരാജയങ്ങളും. ഇതിന്റെ വല്ല കാര്യവുമുണ്ടോ. പരിചയ സമ്പന്നരായ എത്രയോ സംവിധായകര്‍ വെള്ളിത്തരിയില്‍ ഇരിക്കുന്നു. ഇനി പുതിയ സംവിധായകര്‍ തന്നെയാണെങ്കിലും കഥ കേട്ടിട്ട് നല്ലതാണെന്ന് തോന്നിയെങ്കില്‍ മാത്രം ചെയ്താല്‍ പോരെ. വെറുതെ അഭിനയിച്ച് പൊട്ടിച്ച് നല്ല പേര് കളയണോ എന്ന് ചിലരെങ്കിലും മമ്മൂട്ടിയോട് ചോദിക്കണം എന്നാഗ്രഹിക്കുന്നുണ്ടാകും.
എല്ലാ കാര്യത്തിനും മമ്മൂട്ടി എന്ന നടന് തന്റേതായ ന്യായീകരണങ്ങളുണ്ട്. മമ്മൂട്ടിയെ പോലെ ചിന്തിക്കാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയൂ. പ്രേക്ഷകര്‍ മമ്മൂട്ടിയോട് ചോദിക്കാന്‍ ആഗ്രഹിച്ച ഈ ചോദ്യങ്ങള്‍ സംവിധായകന്‍ രഞ്ജിത്ത് അദ്ദേഹത്തോട് ചോദിച്ചു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ നല്ല ചിത്രങ്ങള്‍ മാത്രം ചെയ്താല്‍ പോരെ എന്ന്.

ചിരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞുവത്രെ, 'അതിന്റെ ആവശ്യമേയുള്ളൂ. പക്ഷെ ഒന്ന് നോക്കിയാല്‍ നമുക്ക് പ്രായമായി. കൂടുതല്‍ ഒന്നും സിനിമാ ഫീല്‍ഡില്‍ നിന്ന് നേടാനില്ല. പക്ഷെ ഒരു പറ്റം യുവാക്കള്‍ സിനിമാ സ്വപ്‌നവുമായി എന്റെയടുത്ത് വരുമ്പോള്‍ എങ്ങനയാ 'നോ' എന്ന് പറയുക. ഞാന്‍ കാരണം അവരുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ചിറകു മുളയ്ക്കുമെങ്കില്‍ അത് നടക്കട്ടെ. ഇനി എനിക്കൊന്നും നേടാനില്ല' എന്ന്.
രഞ്ജിത്ത് മമ്മൂട്ടിയോട് ഇങ്ങനെ ചോദിച്ചോ മമ്മൂട്ടി ഈ മറുപടി നല്‍കിയോ എന്നത് എത്രത്തോളം സത്യമാണെന്നറിയില്ല. പക്ഷെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ മമ്മൂട്ടിയും രഞ്ജിത്തും തമ്മിലുള്ള ഈ സംഭഷാണം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.


Click it and Unblock the Notifications