നയന്‍താര മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്നതിന്റെ കാരണം

By Aswathi

നയന്‍താര എന്ത് ചെയ്താലും അത് വാര്‍ത്തയാണ്. വാര്‍ത്ത എന്നല്ല വിവാദമാകുകയാണ് പതിവ്. തനിക്കെതിരെ പറയുന്ന ഗോസിപ്പുകള്‍ക്കും മറ്റും ആദ്യമൊക്കെ വിശദീകരണം നല്‍കുമായിരുന്നെങ്കിലും അടുത്തിടെ നയന്‍ മാധ്യമങ്ങളെ മുഖം കാണിക്കുന്നത് വളരെ വിരളമാണ്.

മറ്റ് തെന്നിന്ത്യന്‍ നായികമാരൊക്കെ പുതിയ ചിത്രങ്ങളുടെ പ്രമോഷനും മറ്റുമായെല്ലാം രംഗത്ത് വരുമ്പോള്‍ നയന്‍താര മാത്രം ഒന്നിലും പെടാതെ മാറി നില്‍ക്കുമ്പോള്‍ അപ്പോഴും പഴിച്ചു, നയന്‍താരയ്ക്ക് തലക്കനമാണ്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാത്തതിന് നയന്‍സിന് അവരുടേതായ ന്യായികരണങ്ങളുണ്ട്.

nayantara

മാധ്യമങ്ങള്‍ക്കും മൈക്കിനും മുന്നിലെത്തുമ്പോള്‍ എന്ത് പറയണം എന്ത് പറയാന്‍ പാടില്ല എന്ന കണ്‍ഫ്യൂഷന്‍ ഉണ്ടാകാറുണ്ടെന്നും അതുകൊണ്ടാണ് പ്രമോഷന്‍ പരുപാടികളില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും നയന്‍താര വ്യക്തമാക്കി.

താന്‍ എന്ത് പറഞ്ഞാലും അത് വിവാദമാക്കാന്‍ തുടങ്ങിയതോടെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതെയായത്. തന്നെ എന്തോ സ്‌പെഷ്യല്‍ വസ്തുവായി ആളുകള്‍ കാണുന്നു എന്നാണ് മാധ്യമങ്ങളുടെ നിലപാട്. അതിനാല്‍ തന്നെ കുറിച്ച് എന്തെങ്കിലുമൊക്കെ വാര്‍ത്തകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുമെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നയന്‍ വ്യക്തമാക്കി.

മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഒരിക്കല്‍ ചില പ്രശസ്ത സംവിധായകരെ അറിയില്ലെന്ന് നയന്‍ പറഞ്ഞത് വിവാദമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X