സോനാക്ഷിയ്ക്ക് ബോളിവുഡില്‍ സുഹൃത്തുക്കളില്ല
ബോളിവുഡില്‍ സോനാക്ഷി സിന്‍ഹയ്ക്ക് കൂട്ടുകാരികള്‍ ഇല്ലത്രേ. താരം ഇതില്‍ അതീവ ദുഖിതയാണ്. അവാര്‍ഡ് ചടങ്ങുകള്‍ക്കിടെ മാത്രമാണ് താന്‍ പല നായികമാരെയും കാണുന്നത്. എന്നാല്‍ അപ്പോഴാകട്ടെ ഒരു സൗഹൃദം സ്ഥാപിയ്ക്കത്തക്ക വിധത്തില്‍ അടുക്കാനും ആകുന്നില്ല
തന്റെ ഈ ചങ്ങാതിമാരില്ലായ്മയ്ക്ക് കാരണമെന്തെന്ന് സോനാക്ഷി തന്നെ കണ്ടെത്തി. താന്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ സോളോ പെര്‍ഫോമന്‍സ് ആയിരുന്നെന്നും സഹനടിമാര്‍ ഇല്ലായിരുന്നെന്നും സോനാക്ഷി. ഒപ്പം നടിമാരില്ലാതെ പിന്നെങ്ങനെ അവര്‍ക്കൊപ്പം കൂട്ടുകൂടുമെന്നും സോനാക്ഷി ചോദിയ്ക്കുന്നു.

മറ്റ് നടിമാരോടൊപ്പം അഭിനയിക്കാന്‍ കഴിയാത്ത സോനാക്ഷിയ്ക്ക് മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഏറെയിഷ്ടമാണ്. കൂട്ടുകാരികള്‍ ഇല്ലെങ്കിലെന്താ ബോളിവുഡില്‍ സോനാക്ഷിയ്ക്ക് യുവനടനുമായുള്ള അടുപ്പം ഇതിനോടകം തന്നെ വാര്‍ത്തയായി. സോനാക്ഷിയോടൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത് ഷഹീദ് കപൂറാണ്. ആക്ഷന്‍ ജാക്‌സണ്‍, ഹോളിഡേ എന്നിവയാണ് സോനാക്ഷിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍


Click it and Unblock the Notifications











