സഹതാരങ്ങള്‍ എയ്ഡ്‌സ് ടെസ്റ്റ് നടത്തണമെന്ന് സണ്ണി ലിയോണ്‍!
മുംബൈ: കൂടെ അഭിനയിക്കുന്നവര്‍ എച്ച് ഐ വി ടെസ്റ്റ് നടത്തണമെന്ന് സണ്ണി ലിയോണ്‍ നിര്‍ബന്ധം പിടിക്കുന്നതായി ബോളിവുഡില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്തോ - കനേഡിയന്‍ പോണ്‍ താരമായിരുന്ന സണ്ണി ലിയോണ്‍ അന്താരാഷ്ട്ര തലത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ജിസം രണ്ടിലൂടെ ബോളിവുഡിലെത്തുന്നത്.
ഹോളിവുഡില്‍ ഒപ്പം അഭിനയിക്കുന്ന ആളുകള്‍ എയ്ഡ്‌സ് ഫ്രീ ആണോ എന്നറിയാന്‍ ടെസ്റ്റ് നടത്തിയ ശേഷമാണത്രെ സണ്ണി അഭിനയം പതിവ്. ഈ ശൈലിയാണ് സണ്ണി ലിയോണ്‍ ബോളിവുഡിലേക്കും പകര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. താരതമ്യേന ചെറിയ താരങ്ങള്‍ അഭിനയിക്കാനെത്തുമ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കാറുണ്ടത്രെ.

എന്തായാലും സണ്ണി ലിയോണിന്റെ ആവശ്യം ബോളിവുഡ് താരങ്ങള്‍ അംഗീകരിക്കുമോ എന്ന് കണ്ട് തന്നെ അറിയണം. ശാരീരികമായി അടുത്തിടപഴകേണ്ട സീനുകള്‍ ഉണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയേ പറ്റൂ എന്നാണത്രെ സണ്ണി ലിയോണിന്റെ ആവശ്യം. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളില്‍ കഥയൊന്നുമില്ലെന്നാണ് താരത്തിന്റെ ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ പറയുന്നത്.
ഇന്തോ - കനേഡിയന്‍ - അമേരിക്കന്‍ അഡല്‍റ്റ് ഒണ്‍ലി നടിയായിരുന്ന സണ്ണി ലിയോണ്‍ ബോളിവുഡില്‍ ഐറ്റം ഡാന്‍സര്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ തുടര്‍ച്ചയായി സണ്ണി ലിയോണിനെ കണ്ട് ബോളിവുഡ് കാഴ്ചക്കാരും മടുത്തു എന്നാണ് സണ്ണിയുടെ ഏറ്റവും പുതിയ ഐറ്റം നമ്പര്‍ റിവ്യൂ തെളിയിക്കുന്നത്. നടി മാത്രമല്ല അറിയപ്പെടുന്ന മോഡലും കൂടിയാണ് ഈ 33 കാരി.


Click it and Unblock the Notifications











