»   » സുജാതയല്ല മഞ്ജു വാര്യര്‍, എന്തുകൊണ്ടാണ് മറ്റു താരങ്ങള്‍ മഞ്ജുവിനെ മാതൃകയാക്കുന്നത്, കാരണം അറിയുമോ ??

സുജാതയല്ല മഞ്ജു വാര്യര്‍, എന്തുകൊണ്ടാണ് മറ്റു താരങ്ങള്‍ മഞ്ജുവിനെ മാതൃകയാക്കുന്നത്, കാരണം അറിയുമോ ??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയഅഭിനേത്രിമാരുടെ ലിസ്റ്റില്‍ എന്നും സ്ഥാനമുള്ള താരമാണ് മഞ്ജു വാര്യര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിന് ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന വില്ലനാണ് താരം ഒടുവില്‍ പൂര്‍ത്തിയാക്കിയ ചിത്രം. കമല്‍ ചിത്രമായ ആമി, വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍, ഫാന്റം പ്രവീണ്‍ ചിത്രം ഉദാഹരണം സുജാത തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാതയില്‍ മേക്കപ്പില്ലാതെയാണ് താരം അഭിനയിക്കുന്നത്. കോളനിയില്‍ ജീവിക്കുന്ന സുജാതയായാണ് താരം വേഷമിടുന്നത്. മകളെ വളര്‍ത്താനായി സുജാത നടത്തുന്ന ശ്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഉദാഹരണം സുജാതയെക്കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

മറ്റു താരങ്ങള്‍ മാതൃകയാക്കുന്നതിന് പിന്നില്‍

സിനിമയില്‍ എല്ലാവരും ചൂണ്ടിക്കാണിക്കുന്ന റോള്‍ മോഡല്‍ കൂടിയാണ് മഞ്ജു വാര്യര്‍. തുടക്കക്കാരികള്‍ പോലും മാതൃകയാക്കുന്നത് ഈ താരത്തെയാണ്. ആരാണ് റോള്‍ മോഡല്‍ എന്നു ചോദിക്കുമ്പോള്‍ ശോഭന അല്ലെങ്കില്‍ മഞ്ജു വാര്യര്‍. എന്തുകൊണ്ട് എല്ലാവരും താങ്കളെ മാതൃകയാക്കുന്നുവെന്ന് ചോദിക്കുമ്പോള്‍ മഞ്ജു വാര്യര്‍ നല്‍കുന്ന ഉത്തരവും വളരെ രസകരമാണ്.

കഥാപാത്രങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത

താന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളുടെ സ്വീകാര്യത കൂടിയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ചെയ്യുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥമായി ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അതിന്റെ ഗുണമായിരിക്കാം ഇതിനു പിന്നിലെന്ന് താരം പറയുന്നു.

ആമിയില്‍ പ്രതീക്ഷയുണ്ട്

പ്രേക്ഷകരെപ്പോലെ തന്നെ തനിക്കും ആമിയില്‍ പ്രതീക്ഷയുണ്ടെന്ന് മഞ്ജു വാര്യര്‍ പറയുന്നു. ആദ്യഭാഗം കഴിഞ്ഞതേയുള്ളൂ. രണ്ടാമത്തെ ഷെഡ്യൂള്‍ തുടങ്ങാനിരിക്കുകയാണ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാകാരിയായി വേഷമിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുന്‍പ് താരം വ്യക്തമാക്കിയിരുന്നു.

മേക്കപ്പില്ലാതെ അഭിനയിക്കാന്‍ തീരുമാനിച്ചു

ഉദാഹരണം സുജാതയിലെ ടൈറ്റില്‍ കഥാപാത്രമായ സുജാതയാവാന്‍ മേക്കപ്പ് വേണ്ടെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു. വിധവയും 16 വയസ്സുകാരിയുടെ അമ്മയുമായാണ് താരം ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കന്‍മദത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ അഭിനയ സാധ്യതയുള്ള, ശക്തമായ സ്ത്രീ കഥാപാത്രവുമായി മഞ്ജു വാര്യര്‍ എത്തുന്നത്.

20 വര്‍ഷത്തിന് ശേഷം നെടുമുടി വേണുവിനൊപ്പം

20 വര്‍ഷത്തിനു ശേഷമാണ് മഞ്ജു വാര്യരും നെടുമുടി വേണുവും ഒരുമിച്ച് അഭിനയിക്കുന്നത്. ദയ എന്ന സിനിമയിലായിരുന്നു ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ നെടുമുടി വേണുവിന്‍റെ പിറന്നാള്‍ ആഘോഷിച്ചിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

കലക്ടറായി മംമ്ത മോഹന്‍ദാസ്

ചിത്രത്തില്‍ കല്കടറുടെ വേഷത്തിലാണ് മംമ്ത മോഹന്‍ദാസ് എത്തുന്നത്. കോളനി നിവാസികളുടെ പ്രശ്‌നം പരിഹരിക്കാനെത്തുന്ന കലക്ടറായാണ് മംമ്ത വേഷമിടുന്നത്. മംമ്തയും മഞ്ജു വാര്യരും തമ്മിലുള്ള ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.

English summary
Manju Warrier about Udaharanam Sujatha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam