»   » യു ടു ബില്‍ ധനുഷിന്റെ പാട്ട് ഹിറ്റ്, 100മില്യണിലേക്ക് കടക്കുന്ന പാട്ട് ഏതാണെന്നറിയോ?

യു ടു ബില്‍ ധനുഷിന്റെ പാട്ട് ഹിറ്റ്, 100മില്യണിലേക്ക് കടക്കുന്ന പാട്ട് ഏതാണെന്നറിയോ?

Posted By: Siniya
Subscribe to Filmibeat Malayalam

ഇന്ത്യക്കാരെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കരുത്ത് കാട്ടിയ വിഡിയോ ഏതാണെന്ന് ചോദിച്ചാല്‍ ഒന്നേ പറയാനുള്ളു. അത് വൈസ് ദിസ് കൊലവറിയാണ്.കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ഹരം പകര്‍ന്ന പാട്ട് അത്ര പെട്ടെന്ന് ആരും മറക്കുകയില്ല. ഇറങ്ങി നാലുവര്‍ഷം കഴിഞ്ഞിട്ടും ഈ പാട്ട് യുടുബില്‍ ഇപ്പോഴും ഹിറ്റ് തന്നെ.

ത്രീ എന്ന തമിഴ് സിനിമയ്ക്ക് വേണ്ടി ധനുഷ് പാടിയ വൈ ദിസ് കൊലവറിയാണ് യു ടു ബില്‍ ഏറ്റവും കൂടതല്‍ കണ്ട ഇന്ത്യന്‍ വീഡിയോ. ഈ വീഡിയോ കണ്ട പ്രേക്ഷകര്‍ 100 ദശലക്ഷത്തിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് മറിക്കടക്കുമെന്നാണ് വിവരം.ധനുഷ് നായകനായ ത്രീ എന്ന തമിഴ് സിനിമ ഭാര്യ ഐശ്വര്യ തന്നെയാണ് സംവിധാനം ചെയ്തിട്ടുള്ളത്.

dhanushhh

പാട്ടുമായി ബന്ധപ്പെട്ട എല്ലാത്തരം കണ്ടന്റുകളും കണ്ടവരുടെ എണ്ണം 500 ദശലക്ഷം കടന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ പാട്ട് ചെയ്തത് അനിരുദ്ധനാണ്. ഈ പാട്ടിലൂടെ ഇരുവരും ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. സിനിമയുടെ തുടക്കത്തില്‍ തമിഴ് പ്രേക്ഷകരുടെ സ്വീകരണം കണ്ടാണ് പാട്ട് സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം.

സോഷ്യല്‍ മീഡിയയില്‍ പാട്ട് ഹിറ്റായതോടെ ടെലിവിഷനും റേഡിയോയും ഈ പാട്ടിന് വന്‍ സ്വീകരണം നല്‍കി. എന്നാല്‍ ദിനം പ്രതി ഒരു ലക്ഷം പേരെങ്കിലും പാട്ട് കാണുന്നുണ്ടെന്നാണ് അധികൃതര്‍ പറഞ്ഞത്.ആദ്യത്തെ മുന്ന് ദിവസം കൊണ്ട് 10 ദശലക്ഷം പേര്‍ കണ്ട വീഡിയോ അതിന് ശേഷം അന്താരാഷ്ട്ര തലത്തിലും തരംഗമായി മാറുകയായിരുന്നു.

English summary
Dhanush's song why this kolavari dee song hits in youtube. this song just in 100 millian. this song in tamil movie three, directed by his wife Iswarya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam