twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛന് ഹിന്ദി അറിയില്ല: വിനീത് ശ്രീനിവാസന്‍

    By Aswathi
    |

    Vineeth Sreenivasan and Sreenivasan
    നടന്‍ ശ്രീനിവാസന്റെ മകന്‍ എന്നതിനപ്പുറം വിനീതിന് മലയാള സിനിമയില്‍ സ്വന്തമായ പേരുണ്ട്. ഗായകന്‍, തിരക്കഥാകൃത്ത്, നടന്‍, സംവിധായകന്‍, ഗാനരചയ്താവ് അങ്ങനെയങ്ങനെ. പക്ഷേ തന്റെ എല്ലാ ചിത്രത്തിലും അച്ഛന്റെ സാന്നിധ്യമറിയിക്കാന്‍ ഈ മകന്‍ പ്രത്യേക ശ്രദ്ധിക്കാറുണ്ട്. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലെ 'കസവിന്റെ തട്ടമിട്ട്' എന്ന് തുടങ്ങുന്ന പാട്ട് പാടിക്കൊണ്ടാണ് വിനീതും സിനിമയുടെ ഭാഗമാകുന്നത്. ചിത്രത്തില്‍ ശ്രീനിവാസനും ഉണ്ടായിരുന്നു.

    അഭിനയത്തിലേക്ക് തിരിഞ്ഞപ്പോള്‍ മകന്റെ അച്ഛന്‍, ട്രാഫിക്ക്, പത്മശ്രീ ഭരത് സരോജ് കുമാര്‍ തുടങ്ങിയ ചിത്രത്തിലും അച്ഛനൊപ്പം തന്നെ. സംവിധായകനായപ്പോഴും ഒട്ടും വ്യത്യാസമല്ല. ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ ഒരു പലിശക്കാരന്റെ വേഷം നല്‍കി അതിഥിയായെങ്കിലും അച്ഛനെ സിനിമയുടെ ഭാഗമാക്കി. രണ്ടാമത്തെ ചിത്രത്തില്‍ ഒരു മുഴുനീളന്‍ വേഷം തന്നെയാണ് ശ്രീനിവസന് വേണ്ടി മകന്‍ നല്‍കിയത്. നായികയുടെ അച്ഛന്റെ റോള്‍.

    പക്ഷേ മൂന്നാമത്തെ ചിത്രമായ തിരയില്‍ മാത്രം ശ്രീനിവാസനില്ല. വിനീതിന്റെ ചിത്രങ്ങള്‍ നിരീക്ഷക്കുന്ന ചിലരെങ്കിലും ആലോചിച്ചു കാണും എന്തുകൊണ്ട് ഈ ചിത്രത്തില്‍ ശ്രീനിവാസന് വേഷം കൊടുത്തില്ലെന്ന്. അനുജനും അച്ഛനും ഒരു ചിത്രത്തില്‍ വരുന്നത് നന്നായിരുന്നേനെ എന്ന് പറയുന്നവരും ഉണ്ടാകം. എന്നാല്‍ വിനീതിന് എല്ലാ കാര്യത്തിനും വിശദീകരണമുണ്ട്.

    പൂര്‍ണമായും കേരളത്തിന് പുറത്തു ചിത്രീകരിച്ച ചിത്രമാണ് തിര. അന്യഭാഷകളാണ് സംഭഷണത്തില്‍ അധികവും കടന്നുവരുന്നത്. അച്ഛന് ഹിന്ദി അറിയാത്തത് കൊണ്ടാണ് തിരയില്‍ അഭിനയിപ്പിക്കാതിരുന്നതെന്ന് വിനീത് വ്യക്തമാക്കി. അനുജന്‍ ധ്യാന്‍ ഒരു ഷോര്‍ട്ട് ഫിലീമില്‍ അഭിനയിച്ചു കണ്ടിരുന്നു. അത് നന്നായതുകൊണ്ടാണ് ചിത്രത്തിലെ നവീന്‍ എന്ന കഥാപാത്രം ധ്യാനിന് നല്‍കിയത്. വിനീത് പറഞ്ഞു.

    English summary
    Vineeth Sreenivasan did not give a role to Sreenivasan in Thira because of he doesn't know Hindi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X