സച്ചിന്റെ അവസാന കളി എന്തേ ഷാരൂഖിന് കാണാനായില്ല?

By Aswathi

ക്രിക്കറ്റ് ദൈവം, ഇതിഹാസ താരം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിന്റെ വിടവാങ്ങല്‍ ടെസ്റ്റ് കാണാന്‍ ആയിരങ്ങള്‍ വാഗഡയിലും ഈഡന്‍ ഗാര്‍ഡന്‍സിലുമെത്തിയിരുന്നു. പക്ഷെ സച്ചിന്റെ ഉറ്റ സുഹൃത്തുക്കളിലൊരാളും ബോളിവുഡ് സൂപ്പര്‍സ്റ്റാറുമായ കിങ് ഖാനെ മാത്രം ആ പരിസരത്ത് കണ്ടില്ല. എന്താണ് കാര്യം?

കഷ്ടകാലം ഇങ്ങനെ ഷാരൂഖിനെ വേട്ടയാടുമെന്ന് താരവും കരുതിക്കാണില്ല. ഈഡന്‍ ഗാര്‍ഡില്‍ കളി നടക്കുമ്പോള്‍ നാലാം ദിവസം കാണാന്‍ വരാം എന്നായിരുന്നു ഷാരൂഖിന്റെ തീരുമാനം. മുന്‍കൂട്ടി അതിനുള്ള തയ്യാറെടുപ്പകളെല്ലാം നടത്തിയെങ്കിലും ഭാഗ്യമില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടെന്താ. മൂന്നാം ദിവസം തന്നെ വെസ്റ്റിന്റീസ് ഓള്‍ഔട്ടായപ്പോള്‍ കളിയാവസാനിച്ചു. ഷാരൂഖിന് കളികാണാനൊത്തില്ല.

Shah Rukh Khan and Sachin

ഈഡന്‍ഗാര്‍ഡനിലെ കളി മിസ്സായപ്പോള്‍ തന്നെ വാങ്കഡയില്‍ വച്ച് നടക്കുന്ന അടുത്തകളി കാണാനുള്ള ഷാരൂഖിന്റെ പ്രതീക്ഷ അസ്തമിച്ചിരുന്നു. കാരണം, വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഷാരൂഖിന് പോകാന്‍ കഴിയില്ലെന്നതു തന്നെ. 2012 ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമ കൂടെയായ ഷാരൂഖ് വാങ്കഡെ സ്റ്റേഡിയത്തില്‍ വച്ച് സെക്യൂരിറ്റി ഗാര്‍ഡനുമായി വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. അതോടെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ താരത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

എന്തായലും നഷ്ടം വലുതായിപ്പോയി. ഉറ്റസുഹൃത്തിന്റെ കളി കാണാന്‍ കഴിയാത്തതിലുപരി ജന്മ ശത്രു സ്റ്റേഡിയത്തിലെത്തിയിരുന്നു എന്നതാവാം ഷാരൂഖിനെ ചിലപ്പോള്‍ കൂടുതല്‍ നിരാശപ്പെടുത്തിയത്. ധൂം ത്രിയുടെ പ്രചാരണപരിപാടിയടക്കം മാറ്റിവച്ചാണ് അമീര്‍ ഖാന്‍ സ്റ്റേഡിയത്തിലെത്തിയത്. തടി തപ്പാന്‍ ഷൂട്ടിങ് തിരക്ക് എന്നൊക്കെ പറഞ്ഞ് ഷാരൂഖും സ്വയമാശ്വസിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X