twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓണത്തിന് വൈഡ് റിലീസ്; സിനിമാ മേഖല പൊട്ടിത്തെറിയുടെ വക്കില്‍

    By Anwar Sadath
    |

    തിരുവനന്തപുരം: കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന വൈഡ് റിലീസിങ് ഇത്തവണത്തെ ഓണത്തിന് തുടങ്ങുമെന്ന് ഉറപ്പായിരിക്കെ സിനിമാ മേഖല പൊട്ടിത്തെറിയുടെ വക്കിലെന്ന് റിപ്പോര്‍ട്ട്. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തില്‍ വൈഡ് റിലീസിന് അന്തിമ തീരുമാനമായതോടെയാണ് പ്രശ്‌നങ്ങള്‍ ചൂടുപിടിക്കുന്നത്.

    ഓണത്തിനെത്തുന്ന അഞ്ച് സിനിമകള്‍ വൈഡ് റിലീസ് ആയിരിക്കുമെന്നാണ് വിവരം. വൈഡ് റീലിസിങ്ങിനെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ എതിര്‍ക്കുമ്പോഴാണ് നിര്‍മാതാക്കളും വിതരണക്കാരും ചേര്‍ന്ന് വൈഡ് റിലീസിന് അന്തിമ തീരുമാനമായത്. ബാഹുബലി വൈഡ് റിലീസ് ചെയ്തതിനെ തുടര്‍ന്ന് എക്‌സസിബിറ്റേഴ്‌സ് ഫെഡറേഷന്‍ സിനിമാ പ്രദര്‍ശനം നിര്‍ത്തിവെച്ചിരുന്നു.

    malayalamactors

    ഇതേതുടര്‍ന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വൈഡ് റിലീസിന് തത്വത്തില്‍ അംഗീകാരം നല്‍കിയതായി അറിയിക്കുകയായിരുന്നു. ഓണത്തിന് വന്‍ പ്രേക്ഷകരെ പ്രതീക്ഷിച്ച് തീയേറ്ററുകളിലെത്തുന്ന സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ വൈഡ് റിലീസിന്റെ പേരില്‍ മാറ്റിവെക്കേണ്ടവരുമോ എന്ന ആശങ്കലയാണ് ഇപ്പോള്‍.

    പ്രേമം സിനിമയുടെ വ്യാജസിഡി സിനിമ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ പ്രചരിച്ചതാണ് വൈഡ് റിലീസിങ് എന്ന ആശയം വീണ്ടും പൊടിതട്ടിയെടുക്കുന്നത്. എല്ലാ തീയേറ്ററുകളിലും സിനിമ റിലീസ് ചെയതാല്‍ വ്യാജന്മാരെ ഒരു പരിധിവരെ ചെറുക്കാമെന്ന് നിര്‍മാതാക്കളും സംവിധായകരും കരുതുന്നു. എന്നാല്‍ അത് തങ്ങളുടെ വരുമാനത്തെ കാര്യമായി ബാധിക്കുമെന്നാണ് എ ക്ലാസ് തീയേറ്റര്‍ ഉടമകളുടെ നിലപാട്.

    English summary
    Wide release of films from this Onam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X