നിവിന്‍ പോളിയെ ഭാര്യ രക്ഷിച്ചു!
ഇപ്പോള്‍ കോപ്പിയടി സിനിമകള്‍ തരംഗമാണ്. മലയാളത്തില്‍ ഹോളിവുഡ്, കൊറിയന്‍ പടങ്ങളില്‍ നിന്ന് അടിച്ചുമാറ്റി ഒത്തിരി ചിത്രങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഈച്ച കോപ്പിയടിയാണെങ്കിലും, പ്രചോദനം ഉള്‍ക്കൊണ്ടു ചെയ്യുന്നതാണെന്നാവും അതിന് ചില സംവിധായകരുടെ ന്യായീകരണം.
എന്ത് തന്നെയായാലും കഥയറിയാതെ ചില നടന്മാര്‍ ഇത്തരം അബദ്ധങ്ങളില്‍ ചെന്നുചാടാറുണ്ട്. എല്ലാ കൊറിയന്‍ പടങ്ങളും താരങ്ങള്‍ കണ്ടിരിക്കണം എന്നില്ലല്ലോ. പക്ഷെ മലയാളത്തിന്റെ ഭാഗ്യനായകന്‍ നിവിന്‍ പോളിയ്ക്ക് അങ്ങനെ ഒരു അബദ്ധം പറ്റിയിട്ടില്ല.

പറ്റാഞ്ഞിട്ടൊന്നുമല്ല, ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്നാണ് നിവിന്‍ പറയുന്നത്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഒരിക്കല്‍ നിവിന്‍ പോളിയോട് ഒരാള്‍ ഒരു കഥ വന്ന് പറഞ്ഞു. നടന് അത് നന്നായി ഇഷ്ടപ്പെട്ടത്രെ. സീന്‍ ബൈ സീനായി വിവരിച്ചു പറഞ്ഞ കഥ ഇഷ്ടപ്പെട്ടതുകൊണ്ട് നിവിന്‍ അത് ഭാര്യ റീനയുമായി സംസാരിച്ചു. അപ്പോള്‍ ഭാര്യയാണ് അത് കൊറിയന്‍ പടമാണെന്ന് തിരിച്ചറിഞ്ഞത്.
അപ്പോള്‍ തന്നെ നിവിന്‍ അവരെ വിളിച്ച് കാര്യം പറയുകയും ചെയ്തത്രെ. എന്തായാലും പറ്റിപ്പോകാമായിരുന്ന ഒരു അബദ്ധത്തില്‍ നിന്ന് നിവിന്‍ പോളിയെ ഭാര്യ രക്ഷിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ...


Click it and Unblock the Notifications