ദിലീപിനെ കാവ്യ കൈവിട്ടോ?

By Ajith Babu

സത്യനും ശാരദയും പോലെ, നസീറും ഷീലയും പോലെ, ലാലും ശോഭനയും പോലെ, മമ്മൂട്ടിയും സുമലതയും പോലെ ഇന്ന് നമുക്ക് പറയാവുന്ന താരജോഡികളാണ് ദിലീപും കാവ്യയും. വെള്ളിത്തിരയിലെ ഇവര്‍ക്കിടയിലുള്ള രസക്കൂട്ടിനെപറ്റി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തന്നെ മലയാള സിനിമാപ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നുമുണ്ട്.

പലപ്പോഴും സിനിമയ്ക്ക് പുറത്തുള്ള സൗഹൃദവും ചര്‍ച്ചയായി. പലപ്പോഴും ഗോസിപ്പുകളിലേക്ക് വഴുതി വീണെങ്കിലും തങ്ങള്‍ക്കിടയില്‍ നല്ലബന്ധം മാത്രമാണെന്ന് പലവട്ടം ദിലീപും കാവ്യയും വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്‍ ദിലീപിന്റെ ഭാര്യയായ മഞ്ജുവാര്യര്‍ക്കുപോലും കാവ്യയോട് അനിഷ്ടമില്ല.

എന്തായാലും പത്ത് വര്‍ഷത്തിലധികമായി തുടരുന്ന ദിലീപ്-കാവ്യ രസതന്ത്രത്തിന് മാറ്റം സംഭവിയ്ക്കുകയാണോ? പുതിയ ദിലീപ് ചിത്രത്തില്‍ അഭിനയിക്കാന്‍ കാവ്യ വലിയ താത്പര്യം കാണിയ്ക്കാത്തതാണ് ഇങ്ങനെയൊരു സൂചന നല്‍കുന്നത്.

2011ല്‍ തിയറ്ററുകളിലെത്തിയ വെള്ളരിപ്രാവിന്റെ ചങ്ങാതിയ്ക്ക് വേണ്ടിയായിരുന്നു ദിലീപും കാവ്യയും അവസാനമായി ഒന്നിച്ചത്. ചിത്രത്തിലൂടെ ദിലീപ് മികച്ചനടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ കാവ്യയ്ക്ക് നിരാശമാത്രമാണ് ചങ്ങാതി സമ്മാനിച്ചത്. പുരസ്‌കാരം കിട്ടാഞ്ഞതിലുള്ള നിരാശ കാവ്യ പരസ്യമായി പ്രകടിപ്പിയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സുകു മേനോന്‍ സംവിധാനം ചെയ്യുന്ന കോമഡി കിങിലേക്കാണ് ദിലീപിന്റെ നായികയായി കാവ്യയ്ക്ക് ക്ഷണം ലഭിച്ചിരിയ്ക്കുന്നത്.
അനശ്വരനായ ഹാസ്യനടന്‍ അടൂര്‍ഭാസിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ കാവ്യയ്ക്കും കാര്യമായ വേഷമുണ്ടെന്നാണ് കേള്‍വി.

അടൂര്‍ ഭാസിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ സ്ത്രീയുടെ കഥയും ഈ സിനിമയുടെ ഭാഗമാണ്. അടൂര്‍ ഭാസിയെ സിനിമയിലെത്തിച്ചതും അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ചതും ഈ സ്ത്രീയായിരുന്നു. അടൂര്‍ ഭാസിയുടെ ഉയര്‍ച്ചയും സന്തോഷവും മാത്രമായിരുന്നു ഈ സ്ത്രീയുടെ മനസ്സിലുണ്ടായിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ കാവ്യയല്ലാതെ മറ്റാരും മനസ്സിലില്ലെന്ന് സുകു മേനോന്‍ പറയുന്നു.

അടൂര്‍ ഭാസിയെ അവതരിപ്പിയ്ക്കാന്‍ ദിലീപ് സമ്മതം മൂളിക്കഴിഞ്ഞു. മറ്റു തിരക്കുകളെല്ലാം അവസാനിപ്പിച്ച ശേഷമാവും ഈ ചിത്രത്തിന്റെ വര്‍ക്കുകള്‍ ദിലീപ് തുടങ്ങുക. ഇതിനൊപ്പം കോടി രാമകൃഷ്ണയുടെ തെലുങ്ക് ചിത്രമായ സായി ബാബയിലും ദിലീപ് അഭിനയിക്കുന്നുണ്ട്.

അതേ സമയം ഈ സിനിമയിലേക്ക് കരാറൊപ്പിടാന്‍ കാവ്യ ഇതുവരേക്കും തയാറായിട്ടില്ല. ദിലീപിന് മാത്രം പ്രധാന്യമുള്ള വേഷമാണെങ്കില്‍ കാവ്യ ഈ സിനിമയിലേക്ക് എത്തുമെന്ന് ഉറപ്പിയ്ക്കാനാവില്ലെന്നും അറിയുന്നു. ഒരു പക്ഷേ ഇതാദ്യമായിട്ടാവും കാവ്യ ദിലീപ് സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് രണ്ട് വട്ടം ആലോചിയ്ക്കുന്നത്. അഭിനയപ്രാധാന്യമുള്ള സിനിമകളില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന് കാവ്യ അടുത്തിടെ തീരുമാനമെടുത്തിരുന്നു. ഒരുപക്ഷേ അതിന്റെ ഭാഗമായാവാം ഇങ്ങനെയൊരു ആലോചന.

ഇനിയും ഇവരുടെ കൂട്ടായ്മ വെള്ളിത്തിരയിലുണ്ടാകണമെന്ന് ആഗ്രഹിയ്ക്കുന്നവരാണ് ഇവിടുത്തെ ഭൂരിഭാഗം പ്രേക്ഷകരും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ദിലീപുമായി ഒന്നും രണ്ടുമല്ല, പതിനെട്ടോളം സിനിമയിലാണ് ഈ താരജോഡികള്‍ ഒന്നിച്ചത്. ഇനിയും അത് സംഭവിയ്ക്കണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിയ്ക്കുന്നു...

ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍

ദിലീപ്-കാവ്യ രസക്കൂട്ട്....

ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ ഉദിച്ചുയര്‍ന്നത് കാവ്യ മാധവനെന്ന താരമായിരുന്നു. നായികയായുള്ള ആദ്യ അരങ്ങേറ്റം. ദിലീപിനൊപ്പമുള്ള ആദ്യം ചിത്രം. രാധയെന്ന കഥാപാത്രത്തെ കാവ്യ ഉജ്ജ്വലമാക്കി. ഒരു ജൈത്രയാത്രയുടെ തുടക്കമായിരുന്നു 1999ലിറങ്ങിയ ലാല്‍ജോസ് ചിത്രം.

ഡാര്‍ലിങ് ഡാര്‍ലിങ്

ദിലീപ്-കാവ്യ രസക്കൂട്ട്....

ദിലീപ് ആന്റി ഹീറോ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഡാര്‍ലിങ് ഡാര്‍ലിങില്‍ കാവ്യയുടെ നായകന്‍ വിനീതായിരുന്നു. എന്നിട്ടും ദിലീപ് കാവ്യ ജോഡികളുടെ കോമ്പിനേഷന്‍ സീനുകളായിരുന്നു പ്രേക്ഷകരുടെ ശ്രദ്ധയിലെത്തിയത്.

തെങ്കാശിപ്പട്ടണം

ദിലീപ്-കാവ്യ രസക്കൂട്ട്....

ദിലീപ്-കാവ്യ ജോഡികളെ പ്രേക്ഷകര്‍ നിറമനസ്സോടെ ഏറ്റുവാങ്ങി. സിനിമ മെഗാഹിറ്റായതോടെ ഇവരുടെ രാശിയും തെളിഞ്ഞു.

 രാക്ഷസ രാജാവ്

ദിലീപ്-കാവ്യ രസക്കൂട്ട്....

മമ്മൂട്ടി നായകനായ ചിത്രത്തില്‍ രണ്ടാംനായകനായെത്തിയ ദിലീപിന്റെ പ്രണയസഖി കാവ്യ തന്നെ..

ദോസ്ത്

ദിലീപ്-കാവ്യ രസക്കൂട്ട്....

ദിലീപിന്റെ സഹോദരിയായി കാവ്യ പ്രത്യക്ഷപ്പെട്ട ഏകചിത്രം. കുഞ്ചാക്കോ ബോബനായിരുന്നു കാവ്യയുടെ ഹീറോ.

മീശമാധവന്‍

ദിലീപ്-കാവ്യ രസക്കൂട്ട്....

മാധവന്റെ രുഗ്മിണിയായി കാവ്യ നിറഞ്ഞാടി. മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ വിജയങ്ങളിലൊന്ന്. ഈ ജോഡികളുടെ ഏറ്റവും വലിയ ഹിറ്റ് തന്നെയായിരുന്നു ലാല്‍ജോസ് ചിത്രം

തിളക്കം

ദിലീപ്-കാവ്യ രസക്കൂട്ട്....

ജയരാജ് ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെ ദിലീപ്-കാവ്യ ജോഡികള്‍. ഒട്ടേറെ പിഴവുകളുണ്ടായിരുന്നിട്ടും ചിത്രം സൂപ്പര്‍ഹിറ്റായി

 സദാനന്ദന്റെ സമയം

ദിലീപ്-കാവ്യ രസക്കൂട്ട്....

ദിലീപിന്റെ ഭാര്യയായി കാവ്യ ആദ്യമായി വെള്ളിത്തിരയിലെത്തിയത് ഈ ചിത്രത്തിലൂടെ..സമയവും തിരക്കഥയും മോശമായിരുന്നതു കൊണ്ട് സദാനന്ദന്‍ രക്ഷപ്പെട്ടില്ല..

മിഴി രണ്ടിലും

ദിലീപ്-കാവ്യ രസക്കൂട്ട്....

ആദ്യമായി ഇരട്ടവേഷത്തിലെത്തിയ ചിത്രത്തില്‍ ദിലീപിന്റെയും ഇന്ദ്രജിത്തിന്റെയും നായികയായാണ് കാവ്യ പ്രത്യക്ഷപ്പെട്ടത്.

റണ്‍വേ

ദിലീപ്-കാവ്യ രസക്കൂട്ട്....

ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ആക്ഷന്‍ ചിത്രത്തിലും കാവ്യ തിളങ്ങി. റണ്‍വേയുടെ രണ്ടാംഭാഗമായ വാളയാര്‍ പരമശിവത്തിലും കാവ്യയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

കൊച്ചി രാജാവ്

ദിലീപ്-കാവ്യ രസക്കൂട്ട്....

ജോണി ആന്റണി-ദിലീപ് ചിത്രത്തില്‍ അശ്വതിയെന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിച്ചത്. ഈ സിനിമയും ബോക്സ് ഓഫീസ് ഹിറ്റ്

ലയണ്‍

ദിലീപ്-കാവ്യ രസക്കൂട്ട്....

വീണ്ടുമൊരു ജോഷി ചിത്രം. ഒപ്പം ദിലീപും കാവ്യയും. പിന്നെ വിജയത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ?

ചക്കരമുത്ത്

ദിലീപ്-കാവ്യ രസക്കൂട്ട്....

കാവ്യയുടെ ചക്കരമുത്തായി ദിലീപ് പ്രത്യക്ഷപ്പെട്ടെങ്കിലും തിരക്കഥ ദഹിയ്ക്കാഞ്ഞ പ്രേക്ഷകര്‍ സിനിമയെ കൈവിട്ടു.

ഇന്‍സ്പെക്ടര്‍ ഗരുഡ്

ദിലീപ്-കാവ്യ രസക്കൂട്ട്....

സേതുലക്ഷ്മി ഐഎഎസ്- ഇന്‍സ്പെക്ടര്‍ ഗരുഡിനെ വട്ടംകറക്കുന്ന കഥാപാത്രമായി കാവ്യ തകര്‍ത്തു..

പാപ്പി അപ്പച്ച

ദിലീപ്-കാവ്യ രസക്കൂട്ട്....

വിജയിക്കാന്‍ സാധ്യത തുലോം കുറവായിരുന്ന ചിത്രം തിയറ്ററുകളില്‍ അമ്പത് ദിവസം കടന്നതിന്റെ ക്രെഡിറ്റ് ഈ താരജോഡികള്‍ക്ക് അവകാശപ്പെട്ടത്.

ക്രിസ്ത്യന്‍ ബ്രദേഴ്സ്

ദിലീപ്-കാവ്യ രസക്കൂട്ട്....

മോഹന്‍ലാലിന്റെ താരപ്രഭാവത്തില്‍ കാവ്യയുടെയും ദിലീപിന്റെ കഥാപാത്രങ്ങള്‍ മങ്ങിപ്പോയെന്ന് ആരും സമ്മതിയ്ക്കും.

ചൈന ടൗണ്‍

ദിലീപ്-കാവ്യ രസക്കൂട്ട്....

പ്രണയപരവശനായി ദിലീപുണ്ടായിരുന്നിട്ടും ചൈന ടൗണില്‍ മോഹന്‍ലാലിന്റെ നായികയാവാനായിരുന്നു കാവ്യയുടെ വിധി.

വെള്ളരിപ്രാവിന്റെ ചങ്ങാതി

ദിലീപ്-കാവ്യ രസക്കൂട്ട്....

ഈ ജോഡികളുടെ പതിവ് സിനിമകളില്‍ നിന്നും ഏറെ അകലെ പാലിയ്ക്കുന്നു വെള്ളരിപ്രാവിന്റെ ചങ്ങാതി. ദിലീപിന് ആദ്യമായി മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തു ചങ്ങാതി.. പക്ഷേ കാവ്യയ്ക്ക് നിരാശ മാത്രം ബാക്കി...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X