»   » ദിലീപ് അടൂര്‍ ഭാസിയെ കയ്യൊഴിയുമോ?

ദിലീപ് അടൂര്‍ ഭാസിയെ കയ്യൊഴിയുമോ?

Posted By:
Subscribe to Filmibeat Malayalam
പ്രേക്ഷകര്‍ക്ക് വ്യത്യസ്തത സമ്മാനിക്കുക എന്നത് ദിലീപിന്റെ രീതിയാണ്. അതുകൊണ്ടു തന്നെ വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ താരം മടിക്കാറില്ല. ഇപ്പോഴിതാ നടനെ തേടി പുതുമയുള്ള ഒരു വേഷം എത്തിയിരിക്കുകയാണ്. ചിരിയുടെ തമ്പുരാനായിരുന്ന അടൂര്‍ ഭാസിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുക എന്ന ദൗത്യത്തിനോട് പക്ഷേ ദിലീപ് അത്ര കണ്ട് താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

സുകുമേനോനാണ് അടൂര്‍ ഭാസിയുടെ ജീവിതം പ്രമേയമാക്കി സിനിമയൊരുക്കുന്നത്. ഭാസിയാവാന്‍ ദിലീപിനെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ താനേറെ ബഹുമാനിക്കുന്ന നടനായി അഭിനയിക്കാന്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ വേണമെന്നാണ് ദിലീപിന്റെ അഭിപ്രായം. എന്നാല്‍ ഭാസിയാവാന്‍ ദിലീപ് തന്നെ വേണം എന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അതുകൊണ്ടു തന്നെ ദിലീപിനെ കൊണ്ട് യെസ് മൂളിക്കാനുളള തത്രപ്പാടിലാണ് ഇവര്‍.

അടൂര്‍ ഭാസിയുടെ ബന്ധു കൂടിയായ ബി ഹരികുമാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അടൂര്‍ ഭാസിയുടെ പിതാവായി മധുവും വേഷമിടുന്നു. എന്തായാലും 'അടൂര്‍ ഭാസി'യെ ദിലീപ് കയ്യൊഴിയില്ലെന്ന് കരുതാം.

English summary
We have discussed the film with Dileep. While he was happy with the story, he seemed a bit reluctant to take it on right away.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam