കോഴിക്കോട് അബ്ദുള്‍ ഖാദറായി ഫഹദ് ഫാസില്‍?
അങ്ങനെ മറ്റൊരു ഇതിഹാസ താരത്തിന്റെ കൂടെ ജീവിതം സിനിമയാകുന്നു. സംഗീത ലോകത്ത് തന്റേതായ വഴി വെട്ടിത്തെളിച്ച് കടന്നു പോയ കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ ജീവിതമാണ് ഇനി അഭ്രപാളികളിലെത്തുന്നത്. അബ്ദുള്‍ ഖാദറായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് യുവതാരം ഫഹദ് ഫാസിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
'പാട്ടുകാരന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം ജി രഞ്ജിത്താണ്. ചിത്രത്തെ കുറിച്ച് ഫഹദ് ഫാസിലിനോട് സംസാരിക്കുകയും ഫഹദ് സ്‌ക്രീപ്റ്റ് വായിക്കുകയും ചെയ്തു. പക്ഷെ ഇതുവരെ താരം മറുപടിയൊന്നും നല്‍കിയിട്ടില്ല. ഡേറ്റില്‍ ചെറിയ ചില തടസ്സങ്ങളൊക്കെ ഉള്ളതായി സൂചിപ്പിച്ചിരുന്നു. വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടക്കുകയാണെങ്കില്‍ ഫഹദ് തന്നെയായിരിക്കും അബ്ദുള്‍ ഖാദര്‍.

ചിത്രത്തെ കുറിച്ച് അബ്ദുള്‍ ഖാദറിന്റെ ബന്ധുക്കളോടും സംസാരിച്ചു കഴിഞ്ഞു. ഇന്ന് വെള്ളിത്തിരയിലുള്ള നായകന്മാരില്‍ അബ്ദുള്‍ ഖാദറാകാന്‍ സാമ്യം കൊണ്ടും മറ്റും എന്തുകൊണ്ടും യോഗ്യന്‍ ഫഹദ് തന്നെയാണെന്നാണ് ബന്ധുക്കളുടെയും അഭിപ്രായമെന്ന് സംവിധായകന്‍ പറഞ്ഞു.
ഇനി ഫഹദ് ഫാസിലിന് ഡേറ്റില്ലെങ്കിലും ചിത്രം 2015 ല്‍ തന്നെ തിയേറ്ററിലെത്തും. അബ്ദുള്‍ ഖാദറിന്റെ നൂറാം ജന്മദിനാഘോഷത്തിന് തന്നെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. 2008 ല്‍ അബുള്‍ ഖാദറിന്റെ ജീവിതമാസ്പദമാക്കി ഡോക്യുമെന്റി ഒരുക്കിയ നദീം നൗഷാദാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ചിത്രത്തിന്റെ മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.
ചങ്ങമ്പുഴയുടെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ ചങ്ങമ്പുഴയായി അഭിനയിക്കാന്‍ ഫഹദ് ഏറ്റിട്ടുണ്ട്. പ്രിയാനന്ദനാണ് ചിത്രത്തിന്റെ സംവിധായകന്‍. അമല്‍ നീരദ് സംവിദാനം ചെയ്യുന്ന ഈയൂബിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫഹദ് പൂര്‍ത്തിയാക്കി.


Click it and Unblock the Notifications











