നയന്‍താര സീതയാവുന്നു, ജനം അംഗീകരിക്കുമോ എന്ന ചോദ്യം പ്രസക്തം
തമിഴ് -തെലുങ്ക് സിനിമാ ലോകം കീഴടക്കി നയന്‍താര ജൈത്ര യാത്ര തുടരുകയാണ്. നിന്ന് തിരിയാന്‍ നേരമില്ല. അതിനിടയിലിതാ ദംഗല്‍ ചിത്രത്തിന്റെ സംവിധായകന്‍ നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ നയന്‍താരയുടെ പേര് പറഞ്ഞു കേള്‍ക്കുന്നു. 150 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ നയന്‍താര സീതയായി എത്തുന്നു എന്നാണ് കേള്‍ക്കുന്നത്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഇത് രണ്ടാം തവണയാണ് നയന്‍ രാമായണ കഥയിലെ സീതയായി വേഷമിടുന്നത്.
ശ്രീരാമ രാജ്യം എന്ന ചിത്രത്തിന് വേണ്ടിയാിരുന്നു മുന്‍പ് നയന്‍ സീതയായി വേഷമിട്ടത്. പ്രഭു ദേവയുമായി വിവാഹിതയാകാന്‍ പോകുകയാണെന്നും തുടര്‍ന്ന് അഭിനയിക്കില്ല എന്നും നയന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഭുദേവയുമായുള്ള പ്രണയ ബന്ധം തകര്‍ന്നതുകാരണം പോയതിലും വേഗത്തില്‍ നയന്‍ തിരിച്ചെത്തി.

അതേ സമയം ശ്രീരാമ രാജ്യം എന്ന ചിത്രത്തിലെ സീതയുടെ വേഷത്തിന് ഒരുപാട് വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. സീത എന്ന ഇതിഹാസ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നയന്‍ യോഗ്യയല്ല എന്നായിരുന്നു വിമര്‍ശനം. അതിനാല്‍ ഇപ്രാവശ്യം ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ നയന്‍ സീതയായാല്‍ ജനം അംഗീകരിക്കുമോ?


Click it and Unblock the Notifications