വീണ്ടും സൂപ്പര്‍സ്റ്റാര്‍ പോരാട്ടം
വീണ്ടുമൊരു മമ്മൂട്ടി-മോഹന്‍ലാല്‍ യുദ്ധം... കൂടെ ദിലീപും പൃഥ്വിരാജും സുരേഷ്‌ഗോപിയും.. എത്രയും പെട്ടെന്നു തന്നെ അതു സംഭവിക്കട്ടെ എന്നായിരിക്കും പ്രേക്ഷകര്‍ ആഗ്രഹിക്കുക. കേരളത്തിലെ തിയറ്ററുകളില്‍ വീണ്ടും സൂപ്പര്‍സ്റ്റാര്‍ യുദ്ധം നടക്കാന്‍ പോകുകയാണ്.
മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അച്ഛാ ദിന്‍ ആണ് മമ്മൂട്ടിയുടെ ചിത്രം. മണിയന്‍പിള്ള രാജു, കുഞ്ചന്‍, ബാലചന്ദ്രന്‍, രഞ്ജി പണിക്കര്‍, സുധീര്‍ കരമന എന്നിവരാണു മറ്റു താരങ്ങള്‍. ഉത്തരേന്ത്യന്‍ നടി മാനസി ശര്‍മയാണു നായിക. ദുര്‍ഗാ പ്രസാദ് എന്നാണു മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. വിജീഷ് ആണ് കഥയും തിരക്കഥയും.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹമാണു മോഹന്‍ലാല്‍ ചിത്രം. ഈ വര്‍ഷം ലാലിന്റെ മൂന്നാമത്തെ ചിത്രമാണിത്. ലൈല ഓ ലൈല എന്ന ചിത്രം തിയറ്ററില്‍ വേണ്ടത്ര ഇളക്കമുണ്ടാക്കത്തതില്‍ ലാലിന്റെ ഫാന്‍സുകാര്‍ വിഷമത്തിലാണ്. രഞ്ജിത്ത് തന്റെ പഴയ ആക്ഷന്‍- ത്രില്ലര്‍ ശൈലിയിലേക്കു തിരിച്ചുപോകുന്ന ചിത്രം കൂടിയാണിത്. ആന്‍ഡ്രിയയാണു നായിക.
ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്യുന്ന ലൗ 24-7 ആണ് ദിലീപ് ചിത്രം. നിഖിലയാണു നായിക. ശശികുമാര്‍, സുഹാസിനി, ശ്രീനിവാസന്‍ എന്നിവരാണു പ്രധാന താരങ്ങള്‍. ദിലീപ് ചാനല്‍ പ്രവര്‍ത്തകനായിട്ടാണു അഭിനയിക്കുന്നത്.
പൃഥ്വിരാജും ആര്യയും ഒന്നിക്കുന്ന ഡബിള്‍ ബാരല്‍ ആണു മറ്റൊരു ചിത്രം. ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ഈ കോമഡി ആക്ഷന്‍ ത്രില്ലറില്‍ മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളും അഭിനയിക്കുന്നുണ്ട്. ഉറുമിക്കു ശേഷം ആര്യയും പൃഥ്വിയും ഒന്നിക്കുന്ന ചിത്രമാണിത്.
രുദ്രസിംഹാസനം ആണ് സുരേഷ്‌ഗോപി ചിത്രം. ഇതൊരു ഹൊറര്‍ ചിത്രമാണ്. ശ്വേതാ മേനോന്‍, കനിഹ എന്നിവരാണു നായികമാര്‍. ഈ ചിത്രങ്ങളെല്ലാം ഒന്നിച്ചു തിയറ്ററിലെത്തുന്നതോടെ തിയറ്ററുകള്‍ വീണ്ടും സജീവമാകും.


Click it and Unblock the Notifications











