Don't Miss!
- News
കടയ്ക്കാവൂര്‍ പോക്സോ കേസ്: അമ്മയും ഇരയാണെന്ന് സുപ്രീം കോടതി, നിര്‍ണായക നിരീക്ഷണം
- Finance
പാദഫലം ഒത്തില്ല! ഈ 2 ഓഹരികള്‍ക്ക് സെല്‍ റേറ്റിങ്; 22% വില ഇടിയാം; ജാഗ്രതൈ
- Automobiles
Activa 7G എത്തുന്നു; ഡിസൈന്‍ വെളിപ്പെടുത്തുന്ന ടീസര്‍ ചിത്രവുമായി Honda
- Lifestyle
Independence Day 2022: അശോക ചക്രത്തിനെക്കുറിച്ചുള്ള വസ്തുതകള്‍
- Technology
സാംസങ് പ്രീമിയം സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാം
- Sports
ASIA CUP: പാക് ടീമിന് ഞെട്ടല്‍, ഷഹീന് പരിക്കിന്റെ പിടിയില്‍, ടൂര്‍ണമെന്റ് നഷ്ടമായേക്കും
- Travel
ശ്രീലങ്കയിലെ രാമായണം: അശോകവാടിക മുതല്‍ വിഭീഷണനെ രാജാവായി വാഴിച്ച ഇടം വരെ..
കെ ജി എഫ് ചാപ്റ്റർ ത്രീയിൽ ഹൃത്വിക് റോഷൻ ഉണ്ടാവുമോ? വെളിപ്പെടുത്തലുമായി അണിയറപ്രവർത്തകർ
ഇന്ത്യൻ സിനിമാലോകത്ത്തന്നെ പുതിയൊരു ചരിത്രം കുറിച്ച ചിത്രമായിരുന്നു കെ ജി എഫ്. കന്നഡ സിനിമ ഇൻഡസ്ട്രീക്ക് ലോക ശ്രദ്ധ നേടിക്കൊടുത്ത ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെ ജി എഫ് ചാപ്റ്റർ ടു, പ്രേക്ഷകർ കരുതിയിരുന്നതിലും ഗംഭീരമായിരുന്നു.

ചിത്രത്തിന്റെ ഒടുവിൽ ചാപ്റ്റർ മൂന്നിനെ പറ്റിയുള്ള സൂചനകളും ഉണ്ട്. ഇത് ആരാധകരെ വളരെയധികം ആവേശഭരിതരാക്കിയിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാഗത്തിൽ ഒരു വേഷത്തിനായി ബോളിവുഡ് നടൻ ഹൃത്വിക് റോഷനെ അണിയറപ്രവർത്തകർ സമീപിച്ചതായി സിനിമാലോകത്ത് അഭ്യൂഹങ്ങൾ പരക്കുകയാണ്. എന്നാൽ ഇവയെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.
Also Read: ബിഗ് ബോസിലെ ഫുഡ് മടുത്തോ? സ്വിഗ്ഗിയിൽ നിന്ന് മട്ടൺ ബിരിയാണി ഓഡർ ചെയ്യാൻ ഒരുങ്ങി വിനയ് മാധവ്
ഹോംബാലെ ഫിലിംസിന്റെ സഹസ്ഥാപകൻ വിജയ് കിരഗന്ദൂർ അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ഹൃത്വിക്കിന്റെ കാസ്റ്റിംഗിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾക്ക് മറുപടി നൽകി. കെ ജി എഫ് ചാപ്റ്റർ ത്രീ ഈ വർഷം ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഹൃത്വിക് റോഷൻ ചിത്രത്തിന്റെ ഭാഗമാവില്ലെന്നും പറയുകയുണ്ടായി.
"ഞങ്ങൾക്ക് ചില പദ്ധതികളുണ്ട്, എന്നാൽ പ്രശാന്ത് നീൽ ഇപ്പോൾ സലാറിന്റെ തിരക്കിലാണ്, അതേസമയം യാഷ് തന്റെ പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്. രണ്ടുപേരെയും ഒരുമിച്ച് കിട്ടിയാൽ മാത്രമേ കെ ജി എഫ് ചാപ്റ്റർ ത്രീയുടെ ചിത്രീകരണം ആരംഭിക്കാൻ കഴിയു. അതുകൊണ്ട് തന്നെ മൂനാം ഭാഗത്തിന്റെ ഷൂട്ട് എന്ന ആരംഭിക്കണം എന്ന കാര്യത്തിൽ ഒരു തീരുമാനം ഇതുവരെയായും ഞങ്ങൾ എടുത്തിട്ടില്ല" വിജയ് പറഞ്ഞു.
Also Read: അതുകൊണ്ടാണ് നിന്നെ ഇവിടെ എല്ലാവർക്കും പേടി; ബ്ലെസ്‌ലിയുടെ സ്വഭാവദൂഷ്യങ്ങൾ തുറന്ന് കാട്ടി ധന്യ
ചിത്രീകരണം ആരംഭിക്കാനുള്ള തിയതി നിശ്ചയിച്ച് കഴിഞ്ഞാൽ മറ്റ് അഭിനയതക്കളെ സമീപിക്കുമെന്നും അവരുടെ ഡേറ്റിന് അനുസരിച്ചാവും ചാപ്റ്റർ മൂന്നിലെ താരനിരയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ ജി എഫ് ത്രീ എന്തായാലും ഉണ്ടാവുമെന്നും എന്നാൽ ഈ വർഷം അത് ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്നും നിർമ്മാതാക്കൾ പറയുന്നു . കെ ജി എഫ് ചാപ്റ്റർ വൺ റിലീസ് ആയി നാല് വർഷങ്ങൾക്ക് ശേഷമാണ് ചാപ്റ്റർ ടു പുറത്തിറങ്ങിയത്. കോവിഡ് തരംഗമാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുന്നതിനുണ്ടായ പ്രധാന കാരണം.
Also Read: അവൻ ഒരു ദുഷ്ടനാ ധന്യേ; റോൻസോൺ തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് ലക്ഷ്മിപ്രിയ
സഞ്ജയ് ദത്ത്,രവീണ തണ്ടോൺ, ശ്രീനിധി ഷെട്ടി എന്നിവരുടെ മിന്നുന്ന പ്രകടനമായിരുന്നു കെ ജി എഫ് ടുവിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതുകൊണ്ട് തന്നെ കെ ജി എഫ് ചാപട്ടർ ത്രീയിൽ മികച്ച ഒരു താരനിര തന്നെ ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമ ലോകവും
-
ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമെന്ന് ബഷീര്‍; ശ്രീയയുമൊത്തുള്ള പഴയ വീഡിയോ വീണ്ടും വൈറല്‍; അന്ന് സംഭവിച്ചതെന്ത്?
-
സഞ്ജയ് ദത്തിന്റെ കുടുംബം ഭാര്യ മാന്യതയെ സ്വീകരിച്ചില്ലേ?; മാന്യത അന്ന് പറഞ്ഞത് ഇതാണ്
-
ആണുങ്ങളെ മാത്രമേ ഇതുവരെ ചുംബിച്ചിട്ടുള്ളു; സിനിമയില്‍ സ്ത്രീയുമായിട്ടുള്ള ചുംബന രംഗത്തെ കുറിച്ച് ജാനകി സുധീര്‍