»   » പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലേക്ക് ഒരാള്‍ കൂടി, അതാരായിരിക്കും!

പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലേക്ക് ഒരാള്‍ കൂടി, അതാരായിരിക്കും!

By: Sanviya
Subscribe to Filmibeat Malayalam

പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറില്‍ കുഞ്ചാക്കോ ബോബനും. മുരളിഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പുരോഗമിച്ച് വരികയാണെന്നും അറിയിച്ചിരുന്നു. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷമായിരിക്കും കുഞ്ചാക്കോ ബോബന്‍ കൈകാര്യം ചെയ്യുകയെന്നാണ് അറിയുന്നത്.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സ്വപ്‌ന പദ്ധതിയായ ലൂസിഫര്‍ പൃഥ്വിരാജ് സാക്ഷാത്കരിക്കുന്നു എന്ന വിശേഷണത്തോടെയാണ് ചിത്രത്തെ കുറിച്ചുള്ള വാര്‍കത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ ലൂസിഫര്‍ എന്ന പേര് മാത്രം എടുത്തിട്ടുള്ളു. പൃഥ്വിരാജിന്റെ ആദ്യത്തെ സംവിധാനം സംരഭം ഫ്രഷാണെന്നും തിരക്കഥാകൃത്ത് മുരളിഗോപി പിന്നീട് പറഞ്ഞിരുന്നു.


Read Also: സിനിമയും സിനിമാക്കാരും തങ്ങള്‍ക്ക് ഹറാം ആണോ, ഉദ്ഘാടനത്തിനെത്തിയ നടന്‍ സിദ്ദിഖിനെ അവഹേളിച്ചു

ചാക്കോച്ചന്റെ നിര്‍മാണ ചിത്രം

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന കൊച്ചൗവ്വ പൗലോ അയ്യപ്പാ കൊയ്‌ലോ എന്ന ചിത്രത്തിന്റെ വിജയമായിതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോ ബോബന്‍ ആദ്യമായി നിര്‍മാണം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.

ലൂസിഫറില്‍ ചാക്കോച്ചനും

പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറില്‍ കുഞ്ചാക്കോ ബോബനും പ്രധാന വേഷം ചെയ്യുന്നതായി റിപ്പോര്‍ട്ട്. മുമ്പും ചിത്രത്തെ കുറിച്ച് ചര്‍ച്ച് ചെയ്തപ്പോഴും മോഹന്‍ലാലിനൊപ്പം കുഞ്ചാക്കോ ബോബനെയും പരിഗണിച്ചിരുന്നു.

തിരക്കഥ പുരോഗമിക്കുന്നു

ചിത്രത്തിന്റെ തിരക്കഥ പുരോഗമിച്ച് വരികയാണ്.

നിര്‍മാണം

ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Will Kunchacko Boban Join Mohanlal-Prithviraj's Lucifer?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam