ലൈലയിലെ ആക്ഷന്‍ ലാലിനു രക്ഷയാകുമോ
വീണ്ടുമൊരു ആക്ഷന്‍ ചിത്രം ലാലിനെ രക്ഷിക്കുമോ? ജോഷി സംവിധാനം ചെയ്യുന്ന ലൈല ഓ ലൈല റിലീസിനെത്തുമ്പോള്‍ അണിയറശില്‍പ്പികളുടെയും ലാലിന്റെയും മുന്നിലെ ഏറ്റവും വലിയ ചോദ്യമിതാണ്. ഒരുകാലത്ത് ലാലിന്റെ ആക്ഷന്‍ ചിത്രങ്ങള്‍ക്കു വന്‍ ഡിമാന്‍ഡ് ആയിരുന്നു. മിനിമം ഗാരന്റി ഉറപ്പായിരുന്നു.
എന്നാല്‍ അടുത്തിടെ ചെയ്ത ചില ചിത്രങ്ങള്‍ ഉണ്ടാക്കിയ ചീത്തപ്പേരുകാരണം നല്ല ചിത്രങ്ങള്‍ പോലും ജനം തിരസ്‌കരിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ്. അതു തന്നെയാണ് ലൈല ഓ ലൈലയുടെയും പ്രശ്‌നം.

അമല പോളും ലാലും റണ്‍ ബേബി റണ്ണിനു ശേഷം ഒന്നിക്കുന്ന ചിത്രത്തില്‍ സത്യരാജ് പ്രധാന വേഷം ചെയ്യുന്നുണ്ട്. ബാംഗ്ലൂര്‍ നഗരത്തിലെ കാണാത്ത ചില കാഴ്ചകളിലേക്കാണ് സംവിധായകന്‍ ജോഷി പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ലാലിന്റെയും അമലയുടെയും വ്യത്യസ്തമായൊരു പ്രണയകഥകൂടി ഇതില്‍ പറയുന്നുണ്ട്. ദ് ബിഗ്ഗസ്റ്റ് റിസ്‌ക് ഓഫ് ഹിസ് ലൈഫ്. ഹിസ് വൈഫ് എന്നാണ് ലൈല ഓ ലൈലയുടെ പോസ്റ്ററിലെ ടാഗ് ലൈന്‍. ഫൈന്‍ കട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് കോട്ടായി, ബിജു ആന്റണി, പ്രീത നായര്‍ എന്നിവരാണു നിര്‍മിക്കുന്നത്.
ബോളിവുഡിലെ തിരക്കഥാകൃത്ത് സുരേഷ് നായരാണ് ലൈല ഓ ലൈലയ്ക്ക് പേന ചലിപ്പിക്കുന്നത്. ബോളിവുഡ് നടന്‍ രാഹുല്‍ദേവ്, രമ്യ നമ്പീശന്‍, ജോയ് മാത്യു, വിജയ് മേനോന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഗോപി സുന്ദറിന്റെതാണ് സംഗീതം. ആശിര്‍വാദ് ഫിലിംസ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. മെയ് ആദ്യവാരം തിയറ്ററിലെത്തുന്ന ചിത്രം പക്കാ എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ജോഷി ഒരുക്കിയിരിക്കുന്നത്. ലാലിന്റെ ആക്ഷന്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.


Click it and Unblock the Notifications











