മമ്മൂട്ടി സമ്മതിക്കില്ലേ ഈ ബ്രഹ്മാണ്ഡസിനിമയ്ക്ക്

By Nirmal Balakrishnan

സിനിമ തുടര്‍ച്ചയായി പരാജയപ്പെട്ട് സംവിധായകന്‍ ഷാജി കൈലാസ് വീട്ടിലിരിക്കുമ്പോഴാണ് സുഹൃത്തുക്കളായ രഞ്ജിത്തും രഞ്ജി പണിക്കരും 'ഞാന്‍ ' എന്ന സിനിമയുടെ സെറ്റില്‍ നിന്നു വിളിക്കുന്നത്. ഇങ്ങനെ വെറുതെയിരുന്നാല്‍ മതിയോ എന്നായിരുന്നു അവരുടെ ചോദ്യം. രഞ്ജിത്തും രഞ്ജി പണിക്കരും ഷാജി കൈലാസില്‍ നിന്നു വേര്‍പിരിഞ്ഞതോടെ ഹിറ്റുകളൊന്നുമൊരുക്കാനാവാത്ത അവസ്ഥയിലായിരുന്നു ഷാജി. കുറേയേറെ സിനിമകള്‍ ചെയ്‌തെങ്കിലും വിജയിച്ചത് ഒന്നോ രണ്ടോ മാത്രം. ടൈഗറും ചിന്താമണി കൊലക്കേസും. ബാക്കിയെല്ലാം ആവറേജും ലോ ആവറേജുമായിരുന്നു.

നല്ല തിരക്കഥകിട്ടാത്തത്താണു കാരണമെന്ന് ഷാജി മറുപടി പറഞ്ഞതോടെ തങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഒരു തിരക്കഥ തയാറാക്കിയിട്ടുണ്ടെന്നു പറഞ്ഞു. അതോടെ ഷാജിക്ക് ആവേശമായി. കഥ കേട്ടപ്പോള്‍ സൂപ്പര്‍. ഇരട്ട നായകരുടെ കഥ. തന്റെ ശൈലിയിലുള്ള ഉശിരന്‍ സ്‌ക്രിപ്റ്റ്. ആ നായകരെ അവതരിപ്പിക്കാന്‍ മലയാളത്തിലെ രണ്ടുപേരേയുള്ളൂ.മമ്മൂട്ടിയും മോഹന്‍ലാലും. ഉടന്‍ തന്നെ ലാലിനെ വിളിച്ചു. കേട്ടതോടെ ലാലും ഉഷാര്‍. എപ്പോള്‍ ചെയ്‌തെന്നു ചോദിച്ചു മതി എന്ന സ്ഥിതിയായി. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ കഥ കേട്ടപ്പോള്‍ നിര്‍മാണവും ചാടിയേറ്റു. ഇനിയൊറ്റ കടമ്പയേ ബാക്കിയുള്ളൂ. മമ്മൂട്ടിയുടെ അനുമതി കിട്ടണം. അതുംകൂടിയായാല്‍ മലയാളത്തില്‍ ആ മഹാ സംഭവം സംഭവിക്കും. ഷാജി കൈലാസ് ഭാഷയില്‍ പറഞ്ഞാല്‍ ബ്രഹ്മമാണ്ഡ സിനിമ സംഭവിക്കും.

mammootty-mohanlal

മമ്മൂട്ടിയും ലാലും ഒന്നിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആ സിനിമ ഹിറ്റാകും എന്നുറപ്പാണ്. ഹരികൃഷ്ണന്‍സും ട്വന്റി ട്വന്റിയും നരസിംഹവുമെല്ലാം അത്തരത്തില്‍ സംഭവിച്ച വലിയ ഹിറ്റുകളാണല്ലോ. പോരാത്തതിനു കഥയെഴുതുന്നത് രണ്ടു ഹിറ്റുമേക്കര്‍മാരും. സംവിധാനം ഷാജി കൈലാസും. പിന്നെയെങ്ങനെ ഹിറ്റാകാതിരിക്കും. ഇനി മമ്മൂട്ടി കൂടി സമ്മതംമൂളുമെന്നു പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ അതു സംഭവിച്ചിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X