»   » മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ലാലിന് ഹാട്രിക്ക് കിട്ടുമോ, ദൃശ്യം അല്ലെങ്കില്‍ ഒരു വെള്ളിമൂങ്ങ

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ലാലിന് ഹാട്രിക്ക് കിട്ടുമോ, ദൃശ്യം അല്ലെങ്കില്‍ ഒരു വെള്ളിമൂങ്ങ

Written By:
Subscribe to Filmibeat Malayalam

2016 പാതി ദൂരം പിന്നിട്ട ശേഷമാണ് മോഹന്‍ലാല്‍ കളത്തിലിറങ്ങിയത്. തെലുങ്കില്‍ വിസ്മയം ജനത ഗാരേജ് എന്നീ ചിത്രങ്ങളിലൂടെ വിജയം നേടിക്കൊണ്ട് ഒപ്പത്തിനൊപ്പം മലയാളത്തിലെത്തി. ഒപ്പത്തിന്റെ വിജയത്തുടര്‍ച്ചയില്‍ എത്തിയ പുലിമുരുകന്‍ മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റുമായി. 150 കോടി എന്ന ലക്ഷ്യവുമായി ഇപ്പോഴും പ്രദര്‍ശനം തുടരുന്നു.

ഭാര്യയെ പറ്റിയ്ക്കുന്ന ഭര്‍ത്താവാണോ മുന്തിരി വള്ളിയില്‍ മോഹന്‍ലാല്‍; കാണൂ


ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങള്‍ ഗംഭീര വിജയം നേടി. ഇനി ഇറങ്ങാനിരിയ്ക്കുന്നത് ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ്. ക്രിസ്മസിന് റിലീസ് ചെയ്യുന്ന ഈ ചിത്രം കൂടെ ഹിറ്റായാല്‍ മോഹന്‍ലാലിന് ഹാട്രിക് വിജയം നേടാം. അതിനുള്ള ഒരുക്കങ്ങള്‍ മീനയും അനൂപും ലാലിനൊപ്പം തുടങ്ങിക്കഴിഞ്ഞു. പ്രമോഷന്‍ ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം


ബിജു ജേക്കബ്

വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രീതി നേടിക്കഴിഞ്ഞതാണ് ജിബു ജേക്കബ് എന്ന സംവിധായകന്‍. ഹാസ്യത്തിനും കുടുംബത്തിനും തന്നെയാണ് ജിബു ജേക്കബ് തന്റെ സിനിമയില്‍ പ്രാധാന്യം നല്‍കുന്നത്


മോഹന്‍ലാല്‍

വളരെ ഹാസ്യം നിറഞ്ഞ, നിഷ്‌കളങ്കമായ കഥാപാത്രമാണ് ലാലിന് ഈ ചിത്രത്തിലെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിന്റെ ടീസറും അതുറപ്പിയ്ക്കുന്നു. ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറി.


മീന

ലാലിന്റെ ഭാര്യയായ തനി നാട്ടിന്‍ പുറത്തുകാരിയായിട്ടാണ മീന ചിത്രത്തിലെത്തുന്നത്. ആനിയമ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്.


ലാലും മീനയും

മോഹന്‍ലാലും മീനയും ഒന്നിയ്ക്കുമ്പോള്‍ പ്രേക്ഷകര്‍ക്കൊരു പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോഴുമുണ്ട്. ഇരുവരും ഏറ്റവുമൊടുവില്‍ ഒന്നിച്ച ദൃശ്യം മലയാളത്തിലെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്.


അനൂപ് മേനോന്‍

മറ്റൊരു പ്രധാന കഥാപാത്രമായി അനൂപ് മേനോനും ചിത്രത്തിലെത്തുന്നു. വേണുക്കുട്ടന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. കനല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവുമൊടുവില്‍ ലാലും അനൂപും ഒന്നിച്ചത്.


മറ്റ് കഥാപാത്രങ്ങള്‍

സൃന്ദ അഷബ്, അലന്‍സിയര്‍ ലേ ലോപസ്, ഷറഫുദ്ദീന്‍, സുരാജ് വെഞ്ഞാറമൂട്, അയ്മ സെബാസ്റ്റിന്‍, രാഹുല്‍ മാധവ്, കലാഭവന്‍ ഷാജോണ്‍, നേഹ സെക്‌സാന, സനൂപ് സന്തോഷ്, ബിന്ദു പണിക്കര്‍, വീണ നായര്‍, നെടുമുടി വേണു, അജു വര്‍ഗ്ഗീസ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ തുടങ്ങിയൊരു വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.


പ്രണയോപനിഷത്ത്

വിജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിന്ദു രാജ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത്. തീര്‍ച്ചയായും കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിച്ച് കാണാനുള്ള ചിത്രമായിരിക്കുമിത്


English summary
Will Mohanlal Score A Hat-trick Of Blockbusters With Munthirivallikal Thalirkkumbol?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam