»   » മാര്‍ച്ച് 30 ലെ വാഹന പണിമുടക്കില്‍ ആശങ്കപ്പെട്ട് മമ്മൂട്ടി, ഗ്രേറ്റ് ഫാദര്‍ റിലീസിനെ ബാധിക്കുമോ??

മാര്‍ച്ച് 30 ലെ വാഹന പണിമുടക്കില്‍ ആശങ്കപ്പെട്ട് മമ്മൂട്ടി, ഗ്രേറ്റ് ഫാദര്‍ റിലീസിനെ ബാധിക്കുമോ??

Posted By: Nihara
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ ചിത്രമായ ദി ഗ്രേറ്റ് ഫാദറിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒന്നടങ്കം ആശങ്കയിലാണ്. റിലീസിങ്ങിനു മുന്‍പ് തന്നെ ഏറെ ഹൈപ്പ് നേടിയ ചിത്രം ആദ്യ ദിനത്തില്‍ പരമാവധി തിയേറ്ററുകളിലേക്കെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച വാഹന പണിമുടക്ക് വിനയാകുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ മെഗാസ്റ്റാറടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍.

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. അതേ ദിവസം റിലീസ് പ്രഖ്യാപിച്ച ദിലീപ് ചിത്രം പോലും നിര്‍മ്മാതാക്കള്‍ ഇടപെട്ട് മാറ്റിയിരുന്നു. അതിനിടയിലാണ് വാഹന പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 80 സെന്ററുകളിലാണ് ഫാന്‍സ് ഷോ ഒരുക്കിയിട്ടുള്ളത്.

റിലീസിങ്ങ് ദിനത്തിലെ വാഹന പണിമുടക്ക്

ദി ഗ്രേറ്റ് ഫാദര്‍ റിലീസിങ്ങിന്‍റെ അതേ ദിവസം തന്നെ വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തെ ഏറെ ആശങ്കയോടെയാണ് അണിയറ പ്രവര്‍ത്തകര്‍ നോക്കിക്കാണുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

ഡ്യൂപ്പില്ലാതെ ജാക്കിച്ചാന്‍ ശൈലിയില്‍ മെഗാസ്റ്റാര്‍

ചിത്രത്തിന് വേണ്ടി മമ്മൂട്ടി ഡ്യൂപ്പില്ലാതെ അനായാസം സ്റ്റണ്ട് സീനുകള്‍ ചെയ്യുന്നത് കണ്ട ആര്യയുടെ അമ്പരപ്പ് ഇനിയും വിട്ടുമാറിയിട്ടില്ല. മെഗാസ്റ്റാറിന്‍റെ അഭിനയം കണ്ട് ആകെ വണ്ടറടിച്ചു പോയെന്നാണ് ആര്യ പ്രതികരിച്ചത്.

ഫുള്‍ ഓഫ് സസ്‌പെന്‍സസ്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ തുടക്കം മുതല്‍ അണിയറ പ്രവര്‍ത്തകര്‍ സസ്‌പെന്‍സ് കാത്തുസൂക്ഷിച്ചിരുന്നു. ചിത്രത്തിന്റെ കഥയോ താരങ്ങളുടെ ഫോട്ടോയോ ഒന്നും പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനില്‍ മമ്മൂട്ടി ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നത് കണ്ട് അമ്പരന്ന ആര്യയാണ് ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.

ആക്ഷന്‍ ചിത്രം

നെഗറ്റീവ് സ്വഭാവമുള്ള പോലീസ് ഓഫീസറായാണ് മമ്മൂട്ടി വേഷമിടുന്നത്. വമ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ നിറഞ്ഞ ത്രില്ലറാണ് ദ ഗ്രേറ്റ് ഫാദര്‍ എന്ന സൂചനയാണ് ആര്യ നല്‍കിയിട്ടുള്ളത്.

മമ്മൂട്ടിയെക്കുറിച്ച് ആര്യ

മമ്മൂട്ടിയുടെ ഫിറ്റ്‌നസ് സംരക്ഷണത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് വേണ്ട വ്യായാമങ്ങളും ഭക്ഷണക്രമവും കൃത്യമായി പാലിക്കുന്നയാളാണ് മമ്മൂട്ടി. ദി ഗ്രേറ്റ് ഫാദറിലെ ഷൂട്ടിങ്ങിനിടയില്‍ തനിക്ക് അത് ബോധ്യപ്പെട്ടെന്നും ആര്യ പറഞ്ഞു. ഈ പ്രായത്തിലും ഡ്യൂപ്പിനെ വെയ്ക്കാതെ ആക്ഷന്‍ സീക്വന്‍സുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന മമ്മൂട്ടിക്ക് സിനിമയോടുള്ള പാഷനും ഫിറ്റ്‌നസും തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് തമിഴ് യുവതാരം വ്യക്തമാക്കി.

ക്ലൈമാക്‌സിലും ആക്ഷന്‍ സീനുകള്‍

ഏറെ പ്രത്യേകതയുള്ള ആക്ഷന്‍ സീനുകളാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലുള്ളത്. കൈകള്‍ പിന്നില്‍ കെട്ടിയിട്ടതിന് ശേഷമുള്ള ആക്ഷന്‍ രംഗത്തില്‍പ്പോലും മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ലെന്നാണ് ആര്യ പറയുന്നത്. ജോലിയോടുള്ള മമ്മൂക്കയുടെ സമീപനം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും ആര്യ പറഞ്ഞു.

English summary
Megastar Mammootty’s most awaited movie, The Great Father is all set to hit screens on March 30. The movie, written and directed by debutant Haneef Adeni, features Mammootty in the lead role of David Ninan. Mammootty fans are promoting the movie like never before.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam