നയന്‍താര ചിരഞ്ജീവിയുടെ നായിക
തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി ഇടവേളയ്ക്ക് ശേഷം സിനിമയില്‍ അഭിനയിക്കുന്നു. ചിരഞ്ജീവിയുടെ മകനും സിനിമാതാരവുമായ റാം ചരണ്‍ തേജ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
പുരി ജഗനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവിയുടെ തിരിച്ചു വരവ്. പോക്കിരി അടക്കം നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തയാളാണ് പുരി ജഗന്നാഥ്.

ചിരഞ്ജീവിയുടെ 150ാം ചിത്രമായിരിക്കും ഇത്. നയന്‍താരയാണ് നായിക. 2009ല്‍ റാം ചരണ്‍ തേജ നായകനായ മഗധീരയിലെ പാട്ട് സീനില്‍ അതിഥി താരമായിട്ടാണ് ചിരഞ്ജീവി ഒടുവില്‍ വെള്ളിത്തിരയില്‍ എത്തിയത്.
പാര്‍ട്ടിയില്‍ സജീവമാവാനാണ് ചിരഞ്ജീവി സിനിമ വിട്ടു നിന്നത്. 2008ല്‍ പ്രജാരാജ്യം എന്ന പേരില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചാണ് ചിരഞ്ജീവി രാഷ്ട്രീയത്തില്‍ സജീവമായത്. പിന്നീട് ഈ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. കഴിഞ്ഞ യുപിഎ സര്‍ക്കാറില്‍ ടൂറിസം മന്ത്രിയായിരുന്നു ചിരഞ്ജീവി


Click it and Unblock the Notifications











