അതിഥികള്‍ ജയറാമിനെയും സിബിയെയും രക്ഷിക്കുമോ

By Nirmal Balakrishnan

ജയറാമും സംവിധായകന്‍ സിബി മലയിലും നിലനില്‍പ്പിനായുള്ള അവസാന പോരാട്ടത്തിലാണ്. ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന ചിത്രം രണ്ടുപേരെയും സംബന്ധിച്ചിടത്തോളം നിലനില്‍പ്പിനായി ലഭിച്ച അവസാന പിടിവിള്ളിയാണ്. ഇതും പൊട്ടിയാല്‍ പിന്നെ കരകയറല്‍ പ്രയാസമാകും.

തൊട്ടതെല്ലാം പരാജയപ്പെട്ട കഥയാണ് രണ്ടുപേര്‍ക്കും അടുത്തിടെയായി പറയാനുള്ളത്. ജയറാം അഭിനയിച്ചതില്‍ അടുത്തിടെ വിജയിച്ചത് എന്നു പറയാന്‍ ഒന്നുമില്ല. നടനും ഒന്നുംമിണ്ടാതെയുമെല്ലാം വന്‍ പരാജമായിരുന്നു. സിബിമലയില്‍ ഒരു ചിത്രം ചെയ്തിട്ടു രണ്ടുവര്‍ഷത്തിലേറെയായി. ആസിഫ് അലി നായകനായ ഉന്നം ആയിരുന്നു അവസാന ചിത്രം. അതും പൊട്ടിയതോടെ നിര്‍മാതാക്കള്‍ സിബി മലയിലെ അടുപ്പിക്കാത്ത അവസ്ഥയിലായി. ഏറ്റവുമൊടുവില്‍ മിലന്‍ജലീല്‍ ആണ് ഇദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തിയത്.

nagalude-veetile-athithikal

സിബി മലയിലിന്റെ സിനിമാ ജീവിതം തിരുത്തിക്കുറിച്ച കിരീടം റിലീസ് ചെയ്തതിന്റെ 25ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എത്തുന്നത്. നരേന്‍, ലെന, ഇന്നസെന്റ് എന്നിവരാണു മറ്റു താരങ്ങള്‍. പ്രിയാമണിയാണ് നായിക. പ്രിയാമണിക്കും മലയാളത്തില്‍ ഈ സിനിമ വിജയിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ നരേനും. ആറു സുന്ദരികളുടെ കഥ ആയിരുന്നു അവസാനമായി റിലീസ് ചെയ്ത ചിത്രം. ഇതിനിടെ നരേന്‍ അഭിനയിച്ച പല ചിത്രങ്ങളും പാതിവഴിയില്‍ നിന്നുപോയി. അതുകൊണ്ട ഞങ്ങളുടെ വീട്ടിലെ അതിഥി വിജയിക്കേണ്ടത് നരേന്റെയും ആവശ്യമായിരിക്കുന്നു.

ഇന്നസെന്റ് എംപിയായ ശേഷം അഭിനയിക്കുന്ന ചിത്രമാണിത്. ഭയ്യ ഭയ്യ ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. അത് തിരഞ്ഞെടുപ്പിനു മുന്‍പ് ആണ് ചിത്രീകരിച്ചത്. എംപിയായെങ്കിലും സിനിമയില്‍ സജീവമായി നില്‍ക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. പ്രിയദര്‍ശന്റെ ആമയും മുയലിലും നല്ലൊരു വേഷം ചെയ്യുന്നുണ്ട്.

ഭാര്യാ-ഭര്‍ത്തൃ ബന്ധത്തിലെ പൊരുത്തക്കേടുകളാണ് സിനിമയുടെ ഇതിവൃത്തം. വരും ദിവസം സിനിമ തിയറ്ററിലെത്തും. ആ ദിവസം ഇവരുടെയെല്ലാം വിധിയെഴുതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X