സിദ്ദിഖിനൊപ്പം സിനിമ ഉണ്ടാകില്ല! കിങ് ലയറിൽ നിന്ന് അത് ബോധ്യമായി, തുറന്ന് പറഞ്ഞ് ലാൽ

മലയാളത്തിലെ എവർഗ്രീൻ സൂപ്പർ ഹിറ്റ് സംവിധായക ജോഡിയാണ് സിദ്ദിഖും ലാലും. വർഷങ്ങൾക്ക് മുൻപ് സിദ്ദിഖ് ലാൽ കൂട്ട്ക്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഇപ്പോഴും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ് . റാം ജി റാവൂ സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഉള്ളിൽ ചിരി പടർത്തുന്നുണ്ട്. എന്നാൽ ഇന്ന് ഈ ഹിറ്റ് ഫിലിം മേക്കർ കോമ്പോ ഇല്ല.

എന്നാൽ ഇനിയൊരിക്കലും സിദ്ദിഖ് -ലാൽ കോമ്പിനേഷൻ ഉണ്ടാവുകയില്ലെന്ന് നടനും സംവിധായകനുമായ ലാൽ തുറന്നു പറയുകയാണ്. ഇനി രണ്ട് വർഷം ഒരുമിച്ചിരുന്നാൽ പോലും റാംജിറാവു സ്പീക്കിംഗ്, ഗോഡ് ഫാദർ തുടങ്ങിയ സിനിമകൾ ഉണ്ടാകില്ലെന്നും താരം പറഞ്ഞു. മലയാള മനോരമ സൺഡേ സപ്ലിമെന്റിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യ തുറന്നു പറഞ്ഞത്.

 കെമിസ്ട്രി നഷ്ടപ്പെട്ടു

ഇപ്പോൾ ഞങ്ങൾ തമ്മിലുളള അകലം വളരെ കൂടുതലാണ് . ഞാനും സിദ്ദിഖും ദിവസവും കാണുന്ന ആളുകൾ വേറെയാണ്. സംസാരിക്കുന്ന വിഷയങ്ങൾ തന്നെ വേറെ. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടപ്പെട്ട് പോയി. രണ്ട് പേരും ഏറ്റവും അവസാനം ഒന്നിച്ച കിങ് ലയർ എന്ന സിനിമയോടെ ഇക്കാര്യം കൂടുതൽ ബോധ്യമായി. അതേസമയം മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമ ഉടനില്ല. പക്ഷേ മകന്റെ അടുത്ത സിനിമക്ക് തിരക്കഥ എഴുതും. ...

 അകലം   കൂടി

രണ്ട് വർഷം ഒരുമിച്ച് ഇരുന്നാൽ പോലും റാം ജി റാവൂ സ്പീക്കിങ്, ഗോഡ് ഫാദർ പോലുളള സിനിമകൾ സാധ്യമാകുമെന്ന് തോന്നുന്നില്ല. പണ്ട് ഞങ്ങൾക്കിടയിൽ ബഹുമാനമില്ലായിരുന്നു, സൗഹൃദമായിരുന്നു. എന്നാൽ ആ സ്വതന്ത്ര്യം ഇന്നില്ല. സംസാരിക്കുന്നതു പോലും തേയ്ച്ച് മിനുക്കിയ ഭാഷയിലാണ്. അതൊരു വലിയ മാറ്റമാണ്. തമ്മിൽ കാണുന്നത് തന്നെ വല്ല വിവാഹ ചടങ്ങ പോലുള്ളവയിൽ മാത്രമായി മാറി- ലാൽ അഭിമുഖത്തിൽ പറഞ്ഞു.

 അഭിനയ ജീവിതത്തിലെ ഭാഗ്യം

തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യത്തെ കുറിച്ചും ലാൽ അഭിമുഖത്തിൽ പറഞ്ഞു. മണിരത്നം ചിത്രത്തിലേയ്ക്ക് അവസരം ലഭിച്ചതാണ് ആ സന്തോഷം താൻ ആകെ അവസരം ചോദിച്ചിരിക്കുന്നത് അദ്ദേഹത്തോട് മാത്രമാണ്. സുഹാസിനിയുമായുള്ള പരിചയത്തിന്റെ പുറത്തായിരുന്നു അത്.

 സ്വപ്നസാക്ഷാത്കാരം


ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ പാതയിലാണ് താനെന്നും ലാൽ പറഞ്ഞു. മണിരത്നം ചിത്രത്തിൽ അഭിനയിക്കാനുള്ള ത്രില്ലിലാണ് താൻ. വയസനായ യോദ്ധാവിന്റെ റോളിലാണ് ചിത്രത്തിലെത്തുന്നത്.അമിതാഭ് ബച്ചൻ, കാർത്തി, വിക്രം, ജയം രവി, ഐശ്വര്യ റായ്, തൃഷ തുടങ്ങി വൻ താര നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ ഭാഗമാവുന്നതിനായി ഇപ്പോൾ കുതിര സവാരി പഠിക്കുന്നുണ്ടെന്നും ലാൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X